മനാമ: മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ സ്ഥാപകാംഗവും നിർവാഹക സമിതി അംഗവുമായ ശരീഫ് മലപ്പുറത്തിന് അസോസിയേഷൻ യാത്രയയപ്പ് നൽകി. 34 വർഷമായി ബഹറിനിൽ പ്രവാസജീവിതം നയിക്കുന്ന ശരീഫ് ബഹ്റൈൻ ആഭ്യന്തര മന്ത്രാലയത്തിൽ ജോലി ചെയ്യുകയായിരുന്നു.
പ്രസിഡണ്ട് ചെമ്പൻ ജലാലിന്റെ അധ്യക്ഷതയിൽ ചേർന്നയോഗത്തിൽ ജനറൽ സെക്രട്ടറി പ്രവീൺ മേല്പത്തൂർ സ്വാഗതം പറഞ്ഞു.മുഖ്യ രക്ഷാധികാരി നാസർ മഞ്ചേരി, ദിലീപ്, മജീദ്,ആദിൽ, റഫീഖ്, മണി, ഖൽഫാൻ, അലവി, കരീം മോൻ, സലാം, രവി, സഗീർ, മുജീബ്, മൻഷീർ, അരുൺ, മൻസൂർ, അമൃത, മുബീന, സുൽഫത്, ഷിദ, രഹ്ന, നുസ്രത്, എന്നിവർ ആശംസകൾ നേർന്നു.
