മനാമ: 10 രാജ്യങ്ങളിലായി 312 ഔട്ട്ലറ്റുകളുടെ വിപുലമായ റീട്ടെയില്‍ ശൃംഖലയുള്ള മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ്, ഉത്സവസീസണിനു മുന്നോടിയായി ‘ഗോള്‍ഡന്‍ ഗിഫ്റ്റ്’ ഓഫറുകള്‍ അവതരിപ്പിച്ചു. ഈ ഓഫറിലൂടെ, സ്വർണാഭരണങ്ങളും വജ്രാഭരണങ്ങളും അമൂല്യ രത്നാഭരണങ്ങളും വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് സ്വർണനാണയങ്ങള്‍ ലഭിക്കും. മിഡിലീസ്റ്റ്, ഫാര്‍ ഈസ്റ്റ്, യു.എസ്.എ എന്നിവിടങ്ങളിലെ എല്ലാ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഔട്ട്ലറ്റുകളിലും മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 23 വരെ ഓഫര്‍ ലഭ്യമാണ്.
500 ബഹ്റൈന്‍ ദീനാറിന് വജ്രാഭരണങ്ങളോ അമൂല്യ രത്നാഭരണങ്ങളോ വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഒരു ഗ്രാം സ്വർണനാണയം സൗജന്യമായി നേടാനാവും. 300 ബഹ്റൈന്‍ ദീനാറിന് അര ഗ്രാം സ്വർണനാണയവും സൗജന്യമായി നേടാം. മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഓഫറുകളുടെ ഭാഗമായി പണിക്കൂലിയില്ലാതെ എട്ടു ഗ്രാം സ്വർണനാണയങ്ങളും വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഏപ്രില്‍ 23 വരെ 10 ശതമാനം തുക മുന്‍കൂറായി നല്കി സ്വർണവിലയിലെ വ്യതിയാനത്തില്‍ നിന്ന് സ്വയം പരിരക്ഷ നേടാനാവുന്ന ഗോള്‍ഡ് റേറ്റ് പ്രൊട്ടക്ഷന്‍ ഓഫറുകളും അവതരിപ്പിച്ചിട്ടുണ്ട്.