മനാമ: മൈത്രി സോഷ്യൽ അസോസിയേഷനും ,അൽ ഹിലാൽ ഹോസ്പിറ്റലുമായി (മനാമ )സഹകരിച്ചുകൊണ്ട് ബഹ്റൈൻ 50 താം നാഷണൽ ഡേയോട് അനുബന്ധിച്ചു മൈത്രി അംഗങ്ങൾക്കും ,ക്യാമ്പിലെ അംഗങ്ങൾക്കും വേണ്ടി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
മെഡിക്കൽ ക്യാമ്പിന്റെ ഉൽഘാടനം ബഹ്റൈൻ ഐ.സി.ആർ.എഫ് ചെയർമാൻ ഡോക്ടർ ബാബു രാമചന്ദ്രൻ നിർവഹിച്ചു. ചടങ്ങിന് ആശംസകൾ അർപ്പിച്ചു കൊണ്ട് പ്രമുഖ സാമൂഹിക പ്രവർ തകൻ കെ ടി സലിം ,പടവ് കുടുംബ വേദി പ്രെസിഡെന്റ് സുനിൽ ബാബു, ഷംസ് കൊച്ചിൻ എന്നിവർ സംസാരിച്ചു. മൈത്രി ചാരിറ്റി പ്രവത്തനത്തിന്റെ ധനശേഖരണാർത്ഥം അൽ ഹിലാൽ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ മൈത്രിയുടെ 2022 വർഷത്തേക്കുള്ള കലണ്ടരിന്റെ ഔദോഗികമായ ഉത്ഘാടന കർമ്മം പൊതു പ്രവത്തകനായ കെ ടി സലീമിന് നൽകികൊണ്ട് മൈത്രിയുടെ ചീഫ് കോ ഓർഡിനേറ്റർ നവാസ് കുണ്ടറ നിർവഹിച്ചു .
മൈത്രി പ്രെസിഡെന്റ് നൗഷാദ് മഞ്ഞപ്പാറ അധ്യഷധ വഹിച്ച യോഗത്തിൽ സെക്രട്ടറി സക്കിർ ഹുസൈൻ സ്വാഗതം പറഞ്ഞു. ട്രഷറർ അനസ് കരുനാഗപ്പള്ളി, എക്സിക്യൂട്ടീവ് അംഗ ങ്ങൾ ആയ റിയാസ് വിഴിഞ്ഞം ,ധൻ ജീബ് സലാം എന്നിവർ നേതിർ തം നൽകി. എക്സിക്യൂട്ടീവ് അംഗം കോയിവിള കുഞ്ഞു മുഹമ്മദിന്റെ നന്ദിയോടെ പരിപാടി അവസാനിച്ചു.
