മനാമ: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ എം എ ഗഫൂറിന് ബഹ്റൈനിലെ സംഗീത ആസ്വാദകർ സ്വീകരണം നൽകി. മുസ്തഫ കുന്നുമ്മൽ സ്വാഗതമോതിയ ചടങ്ങില്‍ അൻവർ കണ്ണൂർ അധ്യക്ഷത വഹിച്ചു.
മനാമ കെ സിറ്റി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ കെ എം സി സി ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ പ്രവാസി കമ്മീഷനംഗം സുബൈർ കണ്ണൂർ എന്നിവർ ചേർന്നു അദ്ദേഹത്തിന് മെമെന്റോ കൈമാറി. നിസാർ ഗുഡ്ലക്ക് ജ്വല്ലറി, സാദിഖ് മൈജി ഫോൺ, നിയാസ് ഹൗസ് ഓഫ് ലക്ഷ്വറി, അഷ്റഫ് മായഞ്ചേരി, തുടങ്ങിയവർ ഷാൾ അണിയിച്ചു.

നജീബ് കടലായി, ഹാരിസ് പഴയങ്ങാടി,പി വി സിദ്ദീഖ്, കെ പി മുസ്തഫ, ഗഫൂർ കൈപ്പമംഗലം, ലത്തീഫ് മരക്കാട്ട്, മൂസ ഹാജി തുടങ്ങിയവർ ആശംസ നേർന്നു സംസാരിച്ചു.
തുടർന്ന് നടന്ന മെഹ്ഫിൽ സന്ധ്യക്ക് എം. എ. ഗഫൂർ, മുബഷിറ, നേതൃത്വം നൽകി. രാജീവ് വെളളിക്കോത്ത് ഉൾപ്പെടെ ബഹ്റൈനിലെ ഗായിക ഗായകൻമാർ ഗാനങ്ങൾ ആലപിച്ച പരിപാടിക്ക് മലബാർ ഗോൾഡ് & ഡയമണ്ട് റീജിയണൽ ഹെഡ് മുഹമ്മദ് റഫീക്ക് സമ്മാനദാനം നിർവഹിച്ചു. മൻസൂർ,നിസാർ ഉസ്മാൻ, അഷ്റഫ് നരിക്കോടൻ, സിറാജ് റിയ, സിറാജ് മാട്ടൂൽ, ആരിഫ് കടലായി,നജീബ് കണ്ണൂർ തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു .സംഗീത ആസ്വാദകരായ ഏറെ ജനങ്ങൾ സന്നിഹിതരായ സദസ്സിന് സലീം നമ്പ്ര നന്ദി ആശംസിച്ചു.
