മക്ക: പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലിക്ക് മക്ക ഗവർണ്ണറും സൽമാൻ രാജാവിൻ്റെ ഉപദേശകനുമായ ഖാലിദ് അൽ ഫൈസൽ രാജകുമാരൻ്റെ ആദരവ്. കോവിഡ് വ്യാപനം മൂലം ദുരിതത്തിലായ മക്കയിലെ ചെറുകിട കച്ചവടക്കാർക്കും അവരുടെ കുടുംബങ്ങൾക്കും സഹായം എത്തിക്കുന്നതിനായി ഗവർണ്ണറേറ്റിൻ്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കിയ ” ബിറന്‍ ബി മക്ക ” പദ്ധതിയിൽ സജീവ പങ്കാളിത്തം വഹിച്ചതിനാണ് ഗവർണ്ണറുടെ ആദരവ്. പത്ത് ലക്ഷം സൗദി റിയാലാണ് ചെറുകിട കച്ചവടക്കാർക്ക് ആശ്വാസമെത്തിക്കുന്നതിനായി എം.എ.യൂസഫലി ഈ പദ്ധതിയിലേക്ക് നൽകിയത്. മക്കയിലെ ഗവർണ്ണർ കാര്യാലയത്തിൽ നടന്ന ചടങ്ങിൽ എം.എ.യൂസഫലിക്ക് വേണ്ടി ലുലു ഗ്രൂപ്പ് ജിദ്ദ റീജണൽ ഡയറക്ടർ റഫീഖ് യാരത്തിങ്കൽ മക്ക ഗവർണ്ണർ ഖാലിദ് അൽ ഫൈസൽ രാജകുമാരനിൽ നിന്നും ഉപഹാരം ഏറ്റുവാങ്ങി.
Trending
- കയര്‍ ബോര്‍ഡിലെ മാനസിക പീഡനം; കാന്‍സര്‍ അതിജീവിതയായ പരാതിക്കാരി മരിച്ചു
- കാറിടിച്ച് ഒന്‍പതു വയസുകാരി കോമയിലായ സംഭവം; പ്രതി ഷെജില്‍ പിടിയില്‍
- ‘പന്നി രക്ഷപ്പെട്ടല്ലോ സാറേ’ ; കോഴിക്കോട്ട് 4 പേർ പിടിയിൽ
- റെക്കോര്‍ഡുകള്‍ അടിച്ചെടുത്ത് രോഹിത് ശര്‍മ
- കൊടുങ്ങല്ലൂരില്‍ 24കാരന് അമ്മയുടെ കഴുത്തറുത്തു
- മണിപ്പൂർ: പുതിയ സര്‍ക്കാരോ, രാഷ്ട്രപതി ഭരണമോ?; ഗവര്‍ണര്‍ ഡല്‍ഹിയില്‍
- പഞ്ചാബ് : 30 എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേരാന്‍ നീക്കം; യോഗം വിളിച്ച് കെജരിവാള്‍
- ദിലീപ്ഫാൻസ് ബഹ്റൈന്‍ പുതിയ കമ്മിറ്റി