മനാമ: ഐശ്വര്യത്തിൻറെയും സമൃദ്ധിയുടേയും ആഘോഷമായ വിഷുവിനെ വരവേൽക്കാൻ ലുലു ഹൈപ്പർ മാർക്കറ്റ് ഒരുങ്ങി. വിഷുക്കൈനീട്ടം എന്നപേരിൽ വമ്പൻ ഓഫറുകളാണ് ലുലു ഉപഭോക്താക്കൾക്കായി സമർപ്പിക്കുന്നത്. കണി ഒരുക്കുന്നതിന് ആവശ്യമായ കണിക്കൊന്നയും കണിവെള്ളരിയും പഴങ്ങളുമെല്ലാം ധാരാളമായി വിപണിയിലെത്തിക്കഴിഞ്ഞു. സദ്യവട്ടങ്ങൾ ഒരുക്കാനായി തൂശനിലയും പച്ചക്കറികളും ഇവിടെ സുലഭമാണ്. ഏപ്രിൽ 15വരെ നീണ്ടുനിൽക്കുന്ന ഓഫർ കാലയളവിൽ വിഷു വിഭവങ്ങൾ ആകർഷകമായ വിലക്കുറവിൽ ലുലു ഹൈപ്പർ മാർക്കറ്റിന്റെ എല്ലാ ശാഖകളിൽനിന്നും ലഭിക്കും.
നേന്ത്രക്കായ, തേങ്ങ, വിവിധയിനം പച്ചക്കറികൾ, ഫലവർഗങ്ങൾ എന്നിവക്ക് വിഷുക്കാലയളവിൽ വൻ വിലക്കുറവാണ് നൽകുന്നത്. ഉപ്പേരി, അട, പായസക്കൂട്ട് അടക്കം വിഭവങ്ങൾക്ക് വിഷുക്കാല പ്രത്യേക നിരക്കാണ് ഇൗടാക്കുന്നത്. മട്ട അരി, വെളിച്ചെണ്ണ,വിവിധയിനം അച്ചാറുകൾ എന്നിവക്കെല്ലാം പ്രത്യേക ഓഫറുകളുണ്ട്. ഏതൊരാൾക്കും എളുപ്പം തയാറാക്കാൻ പറ്റുന്ന റെഡിമെയ്ഡ് പായസക്കിറ്റുകളാണ് മറ്റൊരു പ്രത്യേകത. പ്രഷർകുക്കറുകൾ , പാനുകൾ അടക്കം ഗൃഹോപകരണങ്ങളൂം വിലക്കുറവിൽ വാങ്ങാനുള്ള അവസരമാണിത്.
വസ്ത്ര വിപണികളും സജീവമാണ്. വിഷു പ്രമാണിച്ച് കേരളീയ വസ്ത്ര വൈവിധ്യങ്ങളുടെ പുത്തൻ ശേഖരം തന്നെ ലുലുവിൽ ഒരുക്കിയിട്ടുണ്ട്. 20 ദിനാറിന്റെ പർച്ചേസിന് പത്തു ദിനാറിന്റെ ഷോപ്പിംഗ് വൗച്ചർ അപ്പോൾ തന്നെ ലഭിക്കും. 20 ലധികം വിഭവങ്ങൾ അടങ്ങുന്ന വിഷു സദ്യ 2.450 ദിനാറിന് എല്ലാ ലുലു ഔട്ട്ലെiറ്റുകളിലും ലഭിക്കും. ബുക്കിംഗിന് അതാത് ഔട്ട്ലെറ്റുകളെ സമീപിക്കുക. 14 വരെ ബുക്കിംഗ് സ്വീകരിക്കും. 15 ന് രാവിലെ 11 മുതൽ രണ്ടുവരെയാണ് പാഴ്സൽ വിതരണം ചെയ്യുന്നത്.