മനാമ: ബഹ്റൈനിലെ ലുലു എക്സ്ചേഞ്ചിൽ ഇന്ത്യൻ ഉപഭോക്താക്കൾക്കായി പേ ബിൽസ് വിൻ 5 ദീനാർ കാമ്പയിൻ ആരംഭിച്ചു. കാമ്പയിൻ കാലത്ത് ലുലു മണി ആപ് വഴി ഇന്ത്യയിലേക്ക് ബിൽ പേയ്മെന്റ് നടത്തുന്ന ആദ്യത്തെ 200 ഉപഭോക്താക്കൾക്ക് അഞ്ചു ദീനാറിന്റെ ലുലു ഹൈപ്പർമാർക്കറ്റ് ഷോപ്പിങ് ഗിഫ്റ്റ് വൗച്ചർ ലഭിക്കും. ഭാരത് ബിൽ പേമെന്റിന്റെ സഹകരണത്തോടെ ലുലു മണി ആപ് വഴി ഇന്ത്യൻ ബില്ലുകൾ അടിക്കുന്നതിനുള്ള സംവിധാനം ആരംഭിച്ചതിനെത്തുടർന്നാണ് ഓഫർ നൽകുന്നത്.
ജൂലൈ 15 മുതൽ ആഗസ്റ്റ് 14 വരെയാണ് പ്രചാരണ കാലയളവ്. കാമ്പയിൻ വഴി കുറഞ്ഞത് 100 രൂപയുടെ ബിൽ പേമെന്റ് നടത്തുന്നവർക്ക് സമ്മാനങ്ങൾ ലഭിക്കുമെന്ന് ലുലു എക്സ്ചേഞ്ച് ജനറൽ മാനേജർ എഡിസൺ ഫെർണാണ്ടസ് പറഞ്ഞു.
പ്രചാരണ കാലയളവിനുള്ളിൽ 66396686 എന്ന കസ്റ്റമർ സപ്പോർട്ട് നമ്പറിൽ വിളിച്ച് സമ്മാനങ്ങൾ ഉറപ്പുവരുത്താവുന്നതാണ്. അർഹതപ്പെട്ടവർക്ക് ലുലു മണി ആപ്പിൽനിന്ന് ഇടപാട് നടത്തിയതിന്റെ രേഖകളും ഐ.ഡി പ്രൂഫും ബഹ്റൈനിലെ ലുലു എക്സ്ചേഞ്ചിന്റെ ഏത് ശാഖകളിലും നൽകി സമ്മാനങ്ങൾ ശേഖരിക്കാമെന്ന് ലുലു എക്സ്ചേഞ്ച് അധികൃതർ അറിയിച്ചു.