മനാമ: ലുലു ഹൈപ്പർ മാർക്കറ്റ് ‘ലിവ് ഫോർ ഫ്രീ’ പ്രമോഷൻ കാമ്പയിൽ പ്രഖ്യാപിച്ചു. വ്യവസായ വകുപ്പ് അണ്ടർ സെക്രട്ടറി ഇമാൻ അൽ ദൊസരി ഉദ്ഘാടനം നിർവഹിച്ചു. റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ (RHF) സെക്രട്ടറി ജനറൽ ഡോ. മുസ്തഫ അസ്സയിദ്, ലുലു ഗ്രൂപ് ഇന്റർനാഷനൽ ഡയറക്ടർ ജുസർ രൂപാവാല തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ഏതെങ്കിലും ലുലു ഔട്ട്ലെറ്റിൽ അഞ്ചു ദീനാറിന്റെ പർച്ചേസ് നടത്തുന്നവർക്ക് സമ്മാനക്കൂപ്പൺ ലഭിക്കും. ഇതിൽനിന്ന് നറുക്കിട്ട് 100 പേർക്ക് ഒരു വർഷത്തേക്കാവശ്യമായ വൗച്ചറുകൾ നൽകും. വീട്ടുസാധനങ്ങൾ, തുണിത്തരങ്ങൾ, സ്കൂൾ സ്റ്റേഷനറി, മരുന്നുകൾ, സിനിമ ടിക്കറ്റ്, കിഡ്സ് എന്റർടെയ്ൻമെന്റ് ഏരിയ ടിക്കറ്റ് അടക്കം ലുലുവിൽനിന്ന് ലഭിക്കും. മാർച്ച് 15 മുതൽ ഏപ്രിൽ 15 വരെയാണ് പദ്ധതി. പണത്തിന്റെ മൂല്യശോഷണം മൂലം ഉപഭോക്താക്കൾക്ക് നഷ്ടം സംഭവിക്കാതിരിക്കാനായി പ്രൈസ് ലോക്ക് പദ്ധതിയും ലുലു പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പദ്ധതിയിൽ അംഗങ്ങളാകുന്നവർക്ക് വർഷം മുഴുവൻ ഭക്ഷ്യവിഭവങ്ങളടക്കം 200 സാധനങ്ങൾ വിലയിൽ വർധനയില്ലാതെ വാങ്ങാൻ കഴിയും.
Trending
- ബഹ്റൈൻ പ്രതിഭ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
- അമീബിക് മസ്തിഷ്ക ജ്വരം; ഒരാള്‍ കൂടി മരണത്തിന് കീഴടങ്ങി, മരിച്ചത് ബത്തേരി സ്വദേശി
- ഇന്ത്യയ്ക്കും യുഎസിനുമിടയിൽ മഞ്ഞുരുകുന്നുവെന്ന് സൂചന; ട്രംപിന്റെ പ്രസ്താവനയോട് യോജിച്ച് മോദി
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി നടത്തി
- സതേണ്‍ മുനിസിപ്പാലിറ്റി മാര്‍ക്കറ്റ് ശുചിത്വ ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില്‍ ഞായറാഴ്ച പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില്‍ അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില്‍ രണ്ടു പേരുടെ വിചാരണ തുടങ്ങി