ന്യൂഡൽഹി: ലോക്സഭാ സ്പീക്കറുടെ പോഡിയത്തിൽ കയറി പ്രതിഷേധിച്ച മൂന്നു കോൺഗ്രസ് എംപിമാരുടെ സസ്പെൻഷൻ പിൻവലിച്ചു. കെ.ജയകുമാർ, അബ്ദുൽ ഖാലിക്, വിജയ് വസന്ത് എന്നിവരുടെ സസ്പെൻഷനാണ് പിൻവലിച്ചത്. ഇവരുടെ ഖേദപ്രകടനം ലോക്സഭാ പ്രിവിലേജ് കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. പാർലമെന്റിലുണ്ടായ പുകയാക്രമണത്തിൽ പ്രതിഷേധിച്ചതിനെ തുടർന്ന് ഡിസംബർ 18നു സസ്പെൻഡ് ചെയ്ത 33 എംപിമാരിൽ ഉൾപ്പെട്ടവരാണ് മൂവരും.
അസമിലെ ബാർപേട്ടയിൽ നിന്നുള്ള കോൺഗ്രസ് എംപിയാണ് 52 വയസ്സുകാരനായ അബ്ദുൽ ഖാലിഖ്. വിജയ് വസന്ത് (40) കന്യാകുമാരിയിൽനിന്നുള്ള കോൺഗ്രസ് എംപിയും കെ.ജയകുമാർ (73) തമിഴ്നാട്ടിലെ നാമക്കലിൽനിന്നുള്ള കോൺഗ്രസ് എംപിയുമാണ്.