മലപ്പുറം: മദ്യപിച്ച് വാഹനമോടിച്ച എഎസ്ഐ കസ്റ്റഡിയിൽ. കാറിലിടിച്ചതിനുശേഷം പൊലീസ് വാഹനം നിർത്താതെ പോവുകയായിരുന്നു. സംഭവത്തിൽ മലപ്പുറം സ്റ്റേഷനിലെ എഎസ്ഐ ഗോപി മോഹന് എതിരെയാണ് കേസെടുത്തിരിക്കുന്നത്.ഇന്നലെ രാത്രി മലപ്പുറം മങ്കടയിലാണ് സംഭവം നടന്നത്. മദ്യപിച്ച് വാഹനമോടിച്ച എഎസ്ഐ ഒരു കാറിലിടിച്ചിരുന്നു. മൂന്ന് യുവാക്കളാണ് കാറിലുണ്ടായിരുന്നത്. ഇവർ പൊലീസ് വാഹനം പിന്തുടരുന്നതിനിടെ ഇതിന് മുൻപ് പൊലീസ് വാഹനം ഇടിക്കാൻ ശ്രമിച്ച ബൈക്കുകാരനും പിന്തുടർന്നിരുന്നു. ഇവർ പൊലീസ് വാഹനം തടഞ്ഞുനിർത്തി. ഇതിനിടെ നാട്ടുകാരും സ്ഥലത്ത് തടിച്ചുകൂടി.മദ്യപിച്ച് ബോധമില്ലാത്ത നിലയിലായിരുന്നു പൊലീസുകാരനെ കണ്ടെത്തിയത്. പിന്നാലെ നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് മങ്കട പൊലീസെത്തി എഎസ്ഐയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷമാണ് ഗോപി മോഹനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. മദ്യപിച്ച് വാഹനമോടിച്ചതിനും അപകടമുണ്ടാക്കിയതിനുമാണ് കേസ് എടുത്തത്.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി