കോട്ടയം മാഞ്ഞൂരിലെ കുടുംബശ്രീ അയൽക്കൂട്ടം അംഗങ്ങൾ വായ്പാ തട്ടിപ്പിനെതിരെ വീണ്ടും ഇ ഡി ക്ക് പരാതി നൽകി. പരാതിക്കാരിൽ നിന്ന് ഇ ഡി വിവരങ്ങൾ ശേഖരിച്ചു. മഞ്ഞൂർ മുൻ ഗ്രാമപഞ്ചായത്ത് അംഗം സൂസൻ ഗർവാസിനെതിരെയാണ് പരാതി. വീട്ടമ്മമാർ ഉൾപ്പെടെയുള്ള സാധാരണക്കാരെ കബളിപ്പിച്ചാണ് കോടികളുടെ വായിപ്പ തട്ടിപ്പ് സൂസൻ നടത്തിയത്. വായ്പ കുടിശ്ശിക തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്കുകൾ നിന്ന് സമൻസ് വന്നതോടുകൂടിയാണ് പലരും വിവരമറിയുന്നത്. കോതനല്ലൂർ പ്രവർത്തിക്കുന്ന വനിത സഹകരണ ബാങ്കിന്റെയും, ഗ്രാമീൺ ബാങ്കിന്റെയും സൗത്ത് ഇന്ത്യൻ ബാങ്കിന്റെയും ജോയിന്റ് ലയബലിറ്റി ഗ്രൂപ്പുകളിലൂടെ 2016 മുതലാണ് വായ്പ തട്ടിപ്പ് നടത്തിയത്. തൊഴിലുറപ്പ്, കുടുംബശ്രീ അംഗങ്ങൾക്ക് പരസ്പര ജാമ്യത്തിൽ സ്വയം സംരംഭം തുടങ്ങുന്നതിനും കൃഷിക്കും മറ്റ് ആവശ്യങ്ങൾക്ക് ലഭിക്കുന്ന വായ്പയിലാണ് തട്ടിപ്പ്.
Trending
- ‘കെട്ടിടം ആരോഗ്യമന്ത്രി തള്ളിയിട്ടതല്ല, അനാസ്ഥ മൂലം താഴെ വീണതാണ്’: രമേശ് ചെന്നിത്തല
- ഉപ്പള നദിയുടെ (കാസറഗോഡ്) കരയിലുള്ളവർ ജാഗ്രത പാലിക്കുക
- ‘ഞാന്‍ 55 പന്തില്‍ സെഞ്ചുറി അടിച്ചിട്ടുണ്ടെ’ന്ന് ബ്രൂക്ക്, വായടപ്പിക്കുന്ന മറുപടിയുമായി റിഷഭ് പന്ത്
- ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിലും ഷെയ്ഖ് ഇസ ബിൻ സൽമാൻ ഹൈവേയിലും സീഫിലേക്കുള്ള പാത അടച്ചു
- രണ്ടു പേരെ കൊന്നെന്ന വെളിപ്പെടുത്തലില്‍ നട്ടംതിരിഞ്ഞ് പോലീസ്
- ബഹ്റൈനില്‍ തെരുവുനായ വന്ധ്യംകരണ യജ്ഞം ഈ മാസം പുനരാരംഭിക്കും
- സതേണ്‍ ഗവര്‍ണറേറ്റില്‍ റോഡുകളും ഓവുചാലുകളും പാര്‍ക്കുകളും പുതുക്കിപ്പണിയുന്നു
- ബഹ്റൈനില്‍ സമൂഹമാധ്യമ ദുരുപയോഗ കേസുകള്‍ വര്‍ധിക്കുന്നു