മനാമ: ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) ക്യാപിറ്റൽ ഗവർണറേറ്റിലും നോർത്തേൺ ഗവർണറേറ്റിലും നിരവധി കടകളിലും വർക്ക് സൈറ്റുകളിലും സംയുക്ത പരിശോധന കാമ്പെയ്നുകൾ നടത്തി. ലേബർ മാർക്കറ്റ്, റെസിഡൻസി നിയമങ്ങളുമായി ബന്ധപ്പെട്ട നിരവധി ലംഘനങ്ങൾ പരിശോധനയിൽ കണ്ടെത്തുകയും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു.
നാഷണാലിറ്റി, പാസ്പോർട്ട് ആൻഡ് റസിഡൻസ് അഫയേഴ്സ് (എൻപിആർഎ), ഗവർണറേറ്റിലെ ബന്ധപ്പെട്ട പോലീസ് ഡയറക്ടറേറ്റ് എന്നിവയുമായി ഏകോപിപ്പിച്ച് മുഹറഖ് ഗവർണറേറ്റിൽ സംയുക്ത പരിശോധന കാമ്പയിൻ നടത്തിയതായി എൽഎംആർഎ അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രൈം ഡിറ്റക്ഷൻ, ഫോറൻസിക് എവിഡൻസ് എന്നിവയുടെ ഏകോപനത്തോടെയാണ് നോർത്തേൺ ഗവർണറേറ്റിൽ പരിശോധനാ കാമ്പയിൻ നടത്തിയത്.