കൊച്ചി :വടക്കാഞ്ചേരിയിലെ ലൈഫ് മിഷന് പദ്ധതി പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് അനില്‍ അക്കര എംഎല്‍എയുടെ ഹര്‍ജി. ഹൈക്കോടതിയിലാണ് എംഎല്‍എ ഹര്‍ജി നല്‍കിയത്. എംഎല്‍എ നേരത്തെ നല്കിയ പരാതിയിലായിരുന്നു വടക്കാഞ്ചേരിയിലെ ഇടപാടില്‍ സിബിഐ കേസെടുത്തത്.
ലൈഫ് മിഷന് പദ്ധതി കേസില്‍ പെട്ടതിന് ശേഷം ഫ്ളാറ്റ് നിര്‍മാണം ഉപേക്ഷിച്ചുവെന്ന് കരാറുകാരായ യുണിടാക്കും വ്യക്തമാക്കിയിരുന്നു. വടക്കാഞ്ചേരി നഗരസഭയിലെ ചരല്‍പറമ്പിലാണ് ഫ്ളാറ്റ് നിര്‍മിക്കുന്നത്. അനില്‍ അക്കരെ എംഎല്‍എയുടെ പരാതിയില്‍ യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്, സെയിന്‍ വെഞ്ച്വേഴ്സ്, ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട ഉന്നതോദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് എതിരെയാണ് കേസ്.

