തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കുടുംബശ്രീ സിഡിഎസ് തെരഞ്ഞെടുപ്പുകള്‍ മാറ്റി. എറണാകുളം, തൃശൂര്‍ ജില്ലകളിലെ സിഡിഎസ് തെരഞ്ഞെടുപ്പുകളാണ് മാറ്റിയത്.
കോവിഡ് വ്യാപന നിയന്ത്രണത്തിനുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ എറണാകുളവും തൃശൂരും ബി കാറ്റഗറിയില്‍ ഉള്‍പ്പെട്ടിരിക്കുന്നതിനാലാണ് തെരഞ്ഞെടുപ്പ് മാറ്റാന്‍ തീരുമാനിച്ചത്.
സിഡിഎസ് തെരഞ്ഞെടുപ്പുകള്‍ ഇന്നു നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. പുതിയ സാഹചര്യത്തില്‍ കുടുംബശ്രീ സി ഡി എസുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാറ്റിവെച്ചതായി എറണാകുളം, തൃശൂര്‍ ജില്ലാ കലക്ടര്‍മാര്‍ അറിയിച്ചു.
കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറുടെ നിര്‍ദേശപ്രകാരമാണ് തീരുമാനം. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
കോവിഡ് വ്യാപന നിയന്ത്രണത്തിനുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ എറണാകുളം ജില്ല ബി കാറ്റഗറിയിൽ ഉൾപ്പെട്ടിരിക്കുന്നതിനാൽ കുടുംബശ്രീ സി ഡി എസുകളിലേക്ക് നാളെ (ചൊവ്വ) നടക്കാനിരുന്ന തിരഞ്ഞെടുപ്പ് മാറ്റി. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറുടെ നിർദേശപ്രകാരമാണ് തീരുമാനം. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
