തിരുവനന്തപുരം: കെഎസ്ആര്ടിസിയിലെ ശമ്പളവിതരണം വീണ്ടും വൈകുന്നതിൽ പ്രതിഷേധിച്ച് ബിഎംഎസ് യൂണിയന്റെ 24 മണിക്കൂര് പണിമുടക്ക് ഇന്ന് അര്ധരാത്രി മുതല്. സമരത്തിൽ ബസ് സർവീസുകളെ ബാധിച്ചേക്കും. ആരെയും നിര്ബന്ധിച്ച് പണിമുടക്ക് സമരത്തിന്റെ ഭാഗമാക്കില്ലെന്ന് യൂണിയന് നേതാക്കള് അറിയിച്ചു. നാളെ സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാര്ച്ചും നടത്തും. കഴിഞ്ഞ മാസത്തെ മുഴുവന് ശമ്പളവും കിട്ടാത്തതില് പ്രതിഷേധിച്ച് ഇന്നലെ സിഐടിയുവും ഐഎന്ടിയുസിയും സംയുക്തസമരം നടത്തിയിരുന്നു. ശമ്പളവിതരണം പൂര്ത്തിയാകുംവരെ തുടര്സമരങ്ങളുണ്ടാകുമെന്ന് തൊഴിലാളി യൂണിയന് നേതാക്കള് അറിയിച്ചു.
Trending
- ‘നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സാ ചിലവ് വഹിക്കും’; മന്ത്രിസഭാ യോഗ തീരുമാനങ്ങൾ അറിയാം
- സാബർമതി 2023-24 സംസ്ഥാനതല അവാർഡുകൾ പ്രഖ്യാപിച്ചു
- ഐ.എസ്.എഫ്. ജിംനേഷ്യഡ് 2024: നേട്ടങ്ങൾ ആവർത്തിച്ച് ബഹ്റൈൻ
- പ്രശാന്തനെയും പ്രതി ചേര്ക്കണം; ആവശ്യവുമായി നവീന്ബാബുവിന്റെ കുടുംബം
- ബഹ്റൈനിലെ ഭക്ഷണപ്രേമികളുടെ കൂട്ടായ്മയായ ബഹ്റൈൻ ഫുഡ് ലവ്വേഴ്സിൻറെ ഓണാഘോഷം
- ജി.സി.സി. രാജ്യങ്ങള് നിയമ സഹകരണം ശക്തിപ്പെടുത്തണം: ബഹ്റൈന് നീതിന്യായ മന്ത്രി
- വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ പ്രൊവിൻസ് കുടുംബ സംഗമവും യാത്രയയപ്പും നടത്തി
- ഉപതെരഞ്ഞെടുപ്പിൻറെ സൂക്ഷ്മ പരിശോധന പൂർത്തിയായി; വയനാട് 16, പാലക്കാട് 12, ചേലക്കര 7 സ്ഥാനാർത്ഥികൾ