
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി. എഫ് ബഹ്റൈൻ ) ലേഡീസ് വിംഗ് സംഘടിപ്പിച്ച ഓൺ ലൈൻ ഓണപ്പാട്ട് മത്സരം ‘പൂവിളി 2024’ മത്സര വിജയികളെ പ്രഖ്യാപിച്ചു. രണ്ട് കാറ്റഗറികളിലായി നടത്തിയ മത്സരത്തിൽ നിരവധി മത്സരാർത്ഥികൾ പങ്കെടുത്തു. ബഹ്റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ, പ്ലെ ബാക്ക് സിംഗർ വിജിത ശ്രീജിത്ത് എന്നിവരാണ് വിജയികളെ പ്രഖ്യാപിച്ചത്.
കെ.പി. എഫ് ലേഡീസ് വിംഗ് കൺവീനർ രമാ സന്തോഷിൻ്റെ അധ്യക്ഷതയിൽ നടന്ന ഫല പ്രഖ്യാപന യോഗത്തിൽ വൈസ് പ്രസിഡണ്ട് സജ്ന ഷനൂബ് സ്വാഗതവും പൂവിളി പ്രോഗ്രാം കോഡിനേറ്റർ സംഗീത റോഷിൽ നന്ദിയും അറിയിച്ചു. ചടങ്ങിൽ കെ.പി.എഫ് പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിൽ, ജനറൽ സെക്രട്ടറി ഹരീഷ്. പി.കെ, ട്രഷറർ ഷാജി പുതുക്കുടി, എന്നിവർ വിജയികളെയും പ്രോഗ്രാം സംഘടിപ്പിച്ച ലേഡീസ് വിംഗിനെയും അഭിനന്ദിച്ചു. എക്സിക്യുട്ടീവ് കമ്മിറ്റി അംഗം അരുൺ പ്രകാശ് സന്നിഹിതനായിരുന്നു.
ജൂനിയർ വിഭാഗത്തിൽ അർജ്ജുൻ രാജ് , ചാർവി ജിൻസി സുർജിത്ത്, മിത്ര റോഷിൻ എന്നിവർക്ക് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ചു. സീനിയർ വിഭാഗത്തിൽ അനിൽകുമാർ, രാഖി വിഷ്ണു എന്നിവർക്ക് യഥാക്രമം ഒന്നും രണ്ടും സ്ഥാനവും നിജേഷ് മാള, അജയ് ഘോഷ് എന്നിവർ മൂന്നാം സ്ഥാനവും പങ്കിട്ടു.
