മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെപിഎഫ്) ബഹ്റൈൻ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലുമായും അപ്പോളോ കാർഡിയാക് സെന്ററുമായും സഹകരിച്ച് സൂപ്പർ സ്പെഷ്യാലിറ്റി ഹെൽത്ത് ചെക്കപ്പും കാർഡിയാക് ക്യാമ്പും സംഘടിപ്പിക്കുന്നു. വർദ്ധിച്ചുവരുന്ന ഹൃദയാഘാതങ്ങളും തുടർന്നുള്ള മരണങ്ങളും അംഗങ്ങളിൽ സൃഷ്ടിക്കുന്ന മാനസിക സമ്മർദ്ദവും ഹൃദയ സംബന്ധമായ അവസ്ഥകളും ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ആഗസ്റ്റ് 22 മുതൽ 26 വരെ വൈകുന്നേരം 6 മുതൽ രാത്രി 8 വരെയാണ് ഈ സൗകര്യം ലഭ്യമാക്കുന്നത്. കർശനമായ കോവിഡ് പ്രോട്ടോക്കോൾ പിന്തുടർന്നുകൊണ്ട് പ്രതിദിനം 20 വ്യക്തികളെയാണ് അനുവദിക്കുക. ഈ ക്യാമ്പ് ഹൃദ്രോഗമുള്ളവർക്കും കോവിഡ് -19 രോഗം ബാധിച്ചവർക്കും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. കൂടാതെ എൻഡോക്രൈൻ & ഡയബറ്റിസ് സ്പെഷ്യലിസ്റ്റും ഓർത്തോപീഡിക് ഡോക്ടർമാരുടെ കൺസൾട്ടേഷനും ലഭ്യമാണ്. ക്യാമ്പിൽ രജിസ്റ്റർ ചെയ്യുന്നതിന് (+973) 36312552, 66996352, 35059926, 35343418, 39767389 എന്നീ നമ്പറുമായി ബന്ധപ്പെടുക. kpfbahrain@gmail.com എന്ന ഇമെയിലിലേക്ക് പേര്, CPR നമ്പർ, കോൺടാക്റ്റ് നമ്പർ എന്നിവ അയച്ചും രജിസ്റ്റർ ചെയ്യാം.
