മനാമ: ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കൊയിലാണ്ടിക്കൂട്ടം ബഹ്റൈൻ ചാപ്റ്റർ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഷിഫ അൽജസീറ മെഡിക്കൽ സെന്ററിൽ നടന്ന ക്യാമ്പിൽ ബ്ലഡ് ഷുഗർ, ടോട്ടൽ കൊളെസ്ട്രോൾ, ക്രിയാറ്റിൻ (വൃക്ക), എസ്ജിപിടി (കരൾ), യൂറിക്ക് ആസിഡ് പരിശോധനകൾ ഒപ്പം കണ്ണ് പരിശോധനയും നടന്നു. റിസൾട്ടുമായി ആവശ്യമുള്ളവർക്ക് ഒരാഴ്ചക്കകം ഡോക്ടറെ സൗജന്യമായി കാണുവാനുള്ള സൗകര്യവും ക്യാമ്പിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
ക്യാമ്പിൽ വെച്ച് ഇന്ത്യൻ സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ കേക്ക് മുറിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ ഡോ: സൽമാൻ അൽ ഖരീബ്, ഡോ: ഷംനാദ് മജീദ്, ഗ്ലോബൽ തിക്കോടിയൻസ് ഗ്ലോബൽ ജനറൽ സെക്രട്ടറി അഫ്സൽ തിക്കോടി, ബഹ്റൈൻ ചാപ്റ്റർ പ്രസിഡണ്ട് മജീദ് തണൽ, കെഎംസിസി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ടും മിവ ജോയിന്റ് സെക്രട്ടറിയുമായ ഫൈസൽ കൊയിലാണ്ടി, കൊയിലാണ്ടിക്കൂട്ടം ബഹ്റൈൻ ചാപ്റ്റർ ചെയർമാൻ കെ. ടി. സലിം, പ്രസിഡണ്ട് ഗിരീഷ് കാളിയത്ത്, ജനറൽ സെക്രട്ടറി ഹനീഫ് കടലൂർ, രക്ഷാധികാരികളായ സുരേഷ് തിക്കോടി, സൈൻ കൊയിലാണ്ടി എന്നിവർ സംസാരിച്ചു.
റംലത്ത് ബീവി, ബസ്രിയ അലി, കൊയിലാണ്ടിക്കൂട്ടം ബഹ്റൈൻ ചാപ്റ്റർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.