മനാമ: കൊല്ലം പ്രവാസി അസോസ്സിയേഷൻ ഹമദ് ടൗൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏരിയ അംഗങ്ങൾക്കായുള്ള ബാഡ്മിന്റൻ ടൂർണമെന്റ് സർവാൻ ഫൈബർ ഗ്ലാസ് ഫാക്ടറി ഇൻഡോർ ഗ്രൗണ്ടിൽ വെച്ചു നടന്നു. കൊല്ലം പ്രവാസി അസോസിയേഷൻ സ്പോർട്സ് വിംഗ് കൺവീനർ സജീവ് ആയൂർ ടൂർണമെന്റ് ഉത്ഘാടനം ചെയ്തു. എട്ടു ടീമുകൾ പങ്കെടുത്ത വാശിയേറിയ മത്സരത്തിൽ മുഖത്തല ബ്രോസ് അംഗങ്ങളായ അനിഷ്, വിഷ്ണു ഓന്നാം സ്ഥാനവും കൊല്ലം സ്ട്രൈക്കേഴ്സ് അംഗങ്ങളായ നിജീഷ്, പ്രശാന്ത് രണ്ടാ സ്ഥാനവും നേടി. ഏറ്റവു നല്ല പ്ലേയർക്കുള്ള സമ്മാനം വിഷ്ണു കരസ്തമാക്കി.
കൊല്ലം പ്രവാസി അസോസിയേഷൻ ഹമദ് ടൗൺ ഏരിയ പ്രസിഡന്റ് പ്രമോദിന്റെ അധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനത്തില്‍ ഗ്ലസ്സർ ഓട്ടോ ഷൈൻ നൽകിയ ട്രോഫി ഒന്നാം സ്ഥാനക്കാർക്കും നൂർ ദാന ഫൈബർ ഗ്ലാസ്സ് കമ്പനി നൽകിയ ട്രോഫി രണ്ടാം സ്ഥാനക്കാർക്കും കൊല്ലം പ്രവാസി അസോസിയേഷൻ സെൻട്രൽ കമ്മിറ്റി അംഗം അനോജ് മാസ്റ്റർ കൈമാറി. ഏരിയ കോ ഓർഡിനേറ്റർ അജിത്ത് ബാബു , നവസ് കരുനാഗപള്ളി എന്നിവർ വിജയികളായ ഇരി ടീമിനും ടീമിനും മെഡൽ നൽകി. സീനിയർ മെമ്പർ അജികുമാർ റെഫറിമ്മാർക്ക് മോമന്റൊ നൽകി ആദരിച്ചു. സമാപന സമ്മേളനത്തിൽ ജോയിന്റ് സെക്രട്ടറി പ്രദീപ് കുമാർ സ്വാഗതവും ഏരിയ ട്രഷറർ അനൂപ് നന്ദി രേഖപെടുത്തി.