മനാമ: കൊയിലാണ്ടിക്കൂട്ടം അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി ബലിപെരുന്നാളിന്റെ ഭാഗമായി ഫാമിലി മീറ്റ് സംഘടിപ്പിച്ചു. പ്രശസ്ത ഗായകനും ഗാനരചയിതാവും പട്ടുറുമാൽ റിയാലിറ്റി ഷോ ജേതാവും കൊയിലാണ്ടി ചെറുവണ്ണൂർ സ്വദശിയുമായ അജയ്ഗോപാൽ മീറ്റ് ഉത്ഘാടനം ചെയ്തു.
മത മൈത്രിയുടെയും പരസ്പര സ്നേഹത്തിന്റെയും ആവശ്യകത അനുയോജ്യമായ ഗാനങ്ങളിലൂടെ അദ്ദേഹം എടുത്തു പറഞ്ഞു. ഫ്രണ്ട്സ് അസോസിയേഷൻ പ്രസിഡണ്ട് സയ്ദ് റമദാൻ നദ്വി ഈദ് സന്ദേശം നൽകി. തന്നിലേക്കും തന്റെ സമുദായത്തിലേക്കും ചുരുങ്ങാതെ മാനവ നന്മക്കായി ഒന്നിക്കാനാവണമെന്ന് അദ്ദേഹം സന്ദേശത്തിൽ എടുത്ത് പറഞ്ഞു.
ഫ്രണ്ട്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി അബ്ബാസ്, ഉസ്മാൻ ടിപ്പ്ടോപ്പ്, ഫൈസൽ പട്ടാണ്ടി, ഗണേഷ്, കൊയിലാണ്ടിക്കൂട്ടം രക്ഷാധികാരി സുരേഷ് തിക്കോടി, ചെയർമാൻ കെ. ടി. സലിം, പ്രസിഡണ്ട് ഗിരീഷ് കാളിയത്ത്, ജനറൽ സെക്രട്ടറി ഹനീഫ് കടലൂർ എന്നിവർ സംസാരിച്ചു.
കൊയിലാണ്ടിക്കൂട്ടം ഫാമിലി മീറ്റ് കമ്മിറ്റി അംഗങ്ങളായ ജെപികെ തിക്കോടി, ജബ്ബാർ കുട്ടീസ്, ഹരീഷ് പി. കെ, ആബിദ് കുട്ടീസ്, രാജേഷ് ഇല്ലത്ത്, സഹീർ മഹമൂദ്, ഫൈസൽ ഈയഞ്ചേരി, ഷഹദ്. പി.വി എന്നിവർ നേതൃത്വം നൽകി.