മനാമ: ഐഎംസിസി ജിസിസി കമ്മറ്റിയുടെ നേതൃത്വത്തിൽ ഇക്കഴിഞ്ഞ റമദാനിൽ വിവിധ ഗൾഫ് രാജ്യങ്ങളിലെ യൂണിറ്റുകളുടെ ആദ്യ ഗഡുവായി സമാഹരിച്ച മൂന്ന് ലക്ഷം രൂപ മെഹബൂബെമില്ലത്ത് ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികള്‍ക്ക് കൈമാറി.
വടകരയിൽ വെച്ച് നടന്ന ചടങ്ങില്‍ വെച്ച് ഐഎംസിസി ജിസിസി കമ്മറ്റി വൈസ് ചെയർമാൻ ഷരീഫ് താമരശ്ശേരി, ഐഎംസിസി ജിസിസി കേരള കോർഡിനേറ്റർ റഫീഖ് അഴിയൂർ എന്നിവരിൽനിന്ന് എംഎംസിടി ചെയർമാൻ ബഷീർ ബഡേരി, ട്രഷറർ ഒപി സലീം എന്നിവര്‍ ചെക്ക് ഏറ്റുവാങ്ങി. ഐഎംസിസി പ്രതിനിധികളായി അബ്ദുൽ സലാം നാലകത്ത്, നിസാർ എലത്തൂർ, സബീർ സിടികെ എന്നിവരും പങ്കെടുത്തു.

കോഴിക്കോട് മെഡിക്കൽ കോളേജ് കേന്ദ്രമായി പാവപ്പെട്ട രോഗികൾക്ക് ഭക്ഷണം. സൗജന്യ മരുന്ന് വിതരണം. വളണ്ടിയർ സേവനം. മെഡിക്കൽ ഉപകാരണങ്ങളുടെ വിതരണം. ആംബുലൻസ് സേവനം എന്നിവ കഴിഞ്ഞ പതിനാല് വർഷമായി എം എം സി ടി നൽകി വരുന്നുണ്ട്
ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി സിപി നാസർ കോയ തങ്ങൾ, ഓർഗനൈസിംഗ് സെക്രട്ടറി എൻകെ അബ്ദുൽ അസീസ്, വടകര നഗരസഭ വൈസ് ചെയർപേഴ്സൺ കെകെ വനജ, ഐഎൻഎൽ നേതാക്കളായ എംഎം മൗലവി, കെപി മൂസ ഹാജി, എകെ ലത്തീഫ്, മുസ്തഫ പാലക്കൽ തുടങ്ങിയവർ സന്നിഹിതരായി.
