മനാമ: രാജ്യത്തുടനീളം പടക്കങ്ങളും കുടുംബ ആഘോഷങ്ങളും ഒരുക്കിയാണ് ബഹ്റൈൻ പുതുവർഷത്തെ വരവേറ്റത്. അറബ്, ഇസ്ലാമിക, സൗഹൃദ രാജ്യങ്ങളിലെ നേതാക്കളുമായി ഹമദ് രാജാവ് അഭിനന്ദന സന്ദേശങ്ങൾ കൈമാറി.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയ്ക്കും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫക്കും രാജ്യത്തിനും ജനങ്ങൾക്കും ശൂറ കൗൺസിൽ അധ്യക്ഷൻ അലി സാലിഹ് അസ്സാലിഹ്, പാർലമെന്റ് അധ്യക്ഷൻ അഹ്മദ് ബിൻ സൽമാൻ അൽ മുസല്ലം എന്നിവർ ആശംസകൾ നേർന്നു.
രാജാവിന്റെ നേതൃത്വത്തിൽ ബഹ്റൈൻ പുരോഗതിയും സമൃദ്ധിയും തുടരട്ടെയെന്ന് ഷൂറ കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ് ആശംസിച്ചു. അറബ്, ഇസ്ലാമിക രാഷ്ട്രങ്ങൾക്കും ലോകത്തിനും ഈ അവസരത്തിന്റെ സന്തോഷകരമായ തിരിച്ചുവരവ് ആശംസിക്കുന്നതായും അദ്ദേഹം പറഞ്ഞു.