തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 608 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് 201 പേര്‍ക്കും, എറണാകുളത്ത് 70 പേര്‍ക്കും, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ 58 പേര്‍ക്കു വീതവും, കാസര്‍കോട് 44 പേര്‍ക്കും, തൃശ്ശൂരില്‍ 42 പേര്‍ക്കും, ആലപ്പുഴയില്‍ 34 പേര്‍ക്കും, പാലക്കാട് 26 പേര്‍ക്കും, കോട്ടയത്ത് 25 പേര്‍ക്കും, കൊല്ലത്ത് 23 പേര്‍ക്കും, വയനാട്, കൊല്ലം, കണ്ണൂര്‍ എന്നീ ജില്ലകളില്‍ 12 പേര്‍ക്ക് വീതവും, പത്തനംതിട്ടയില്‍ മൂന്ന് പേര്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ദിവസം ഇത്രയും അധികം പേര്‍ക്ക് കൊറോണ സ്ഥിരീകരിക്കുന്നത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 369 പേര്‍ക്ക് വൈറസ് ബാധിച്ചത് സമ്പര്‍ക്കം വഴിയാണ്. ഇതില്‍ 26 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. വിദേശത്തു നിന്നും എത്തിയ 130 പേര്‍ക്കും, ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ 68 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.181 പേര് രോഗമുക്തി നേടി. പാലക്കാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ 49 പേര് വീതവും, തിരുവനന്തപുരത്ത് 15 പേരും, ആലപ്പുഴയില്‍ 17 പേരും, കോഴിക്കോട് 21 പേരുമാണ് ഇന്ന് രോഗമുക്തി നേടിയത്. ഇവര്‍ക്കു പുറമേ കൊല്ലത്ത് രണ്ട് പേരും, തൃശ്ശൂര്‍, മലപ്പുറം എന്നീ ജില്ലകളില്‍ ഒന്‍പത് പേര് വീതവും, കാസര്‍കോട് അഞ്ച് പേരും രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ 4454 പേരാണ് സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നത്. ആകെ 25,2302 സാമ്പിളുകള്‍ ഇതുവരെ പരിശോധിച്ചു.
Trending
- ബഹ്റൈൻ പ്രതിഭ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
- അമീബിക് മസ്തിഷ്ക ജ്വരം; ഒരാള്‍ കൂടി മരണത്തിന് കീഴടങ്ങി, മരിച്ചത് ബത്തേരി സ്വദേശി
- ഇന്ത്യയ്ക്കും യുഎസിനുമിടയിൽ മഞ്ഞുരുകുന്നുവെന്ന് സൂചന; ട്രംപിന്റെ പ്രസ്താവനയോട് യോജിച്ച് മോദി
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി നടത്തി
- സതേണ്‍ മുനിസിപ്പാലിറ്റി മാര്‍ക്കറ്റ് ശുചിത്വ ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില്‍ ഞായറാഴ്ച പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില്‍ അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില്‍ രണ്ടു പേരുടെ വിചാരണ തുടങ്ങി