കോഴിക്കോട്: കേരള വനിതാ കമ്മിഷന് അക്രമനിര്‍മാര്‍ജന- സ്ത്രീധന വിരുദ്ധ ദിനങ്ങള്‍ ആചരിക്കുന്നു. അതിക്രമങ്ങളില്ലാത്ത ലോകത്തിനായി ജാഗ്രതയോടെ മുന്നോട്ട് എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് സ്ത്രീകള്‍ക്കെതിരായ അക്രമനിര്‍മാര്‍ജന അന്താരാഷ്ട്രദിനം (നവം. 25), സംസ്ഥാന സ്ത്രീധന നിരോധന ദിനം (നവം. 26) എന്നീ ദിനാചരണങ്ങള്‍ കേരള വനിതാ കമ്മിഷന് സംയുക്തമായി കോഴിക്കോട് വച്ച് നടത്തുന്നു. കേരളത്തിലും സ്ത്രീകള്‍ക്കുനേരെ നടക്കുന്ന അക്രമം നിര്‍മാര്‍ജനം ചെയ്യുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ ഓരോ വാര്‍ഡിലും പ്രവര്‍ത്തിച്ചുവരുന്ന ജാഗ്രതാസമിതികളെ കൂടുതല്‍ ജാഗരൂഗരാക്കുന്നതിനും സജീവമാക്കുന്നതിനും വേണ്ട പരിശീലനമാണ് കമ്മിഷന് ലക്ഷ്യമിടുന്നത്. കോഴിക്കോട് മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ മുഴുവന്‍ ഡിവിഷനുകളിലേയും ജാഗ്രതാസമിതി ചെയര്‍പേഴ്സണ്‍മാരും കണ്‍വീനര്‍മാരും പരിശീലനത്തില്‍ പങ്കെടുക്കും.
ടഗോര്‍ സെന്റിനറി ഹാളില്‍ 25-ന് രാവിലെ 10.30-ന് നടക്കുന്ന സ്ത്രീകള്‍ക്കെതിരായ അക്രമനിര്‍മാര്‍ജന അന്താരാഷ്ട്രദിനാചരണത്തിന്റെ ഭാഗമായുള്ള ജാഗ്രതാസമിതി പരിശീലനത്തിന്റെ ഉദ്ഘാടനം കേരള വനിതാ കമ്മിഷന് അധ്യക്ഷ അഡ്വ. പി. സതീദേവി നിര്‍വഹിക്കും. കോഴിക്കോട് മേയര്‍ ഡോ. എം.ബീന ഫിലിപ്പ് അധ്യക്ഷതവഹിക്കുന്ന ചടങ്ങില്‍ കമ്മിഷന് അംഗം അഡ്വ. എം.എസ്.താര വിഷയാവതരണം നടത്തും. ഡപ്യൂട്ടി മേയര്‍ സി.പി. മുസാഫര്‍ അഹമ്മദ് സ്വാഗതം ആശംസിക്കും. കമ്മിഷന് അംഗങ്ങളായ ഇ.എം.രാധ, അഡ്വ.ഷിജി ശിവജി, ഷാഹിദാ കമാല്‍, വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ഒ.പി.ഷിജിന, ക്ഷേമകാര്യ സ്ഥിരം സമിതി അംഗം പി.ദിവാകരന്, ആരോഗ്യകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍ ഡോ. എസ്. ജയശ്രീ, നഗരകാര്യ വികസന സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍ കൃഷ്്ണകുമാരി, കായിക വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ സി. രേഖ, കുടുംബശ്രീ ജില്ലാ മിഷന് കോഡിനേറ്റര്‍ പി.സി.കവിത, നോര്‍ത്ത് സിഡിഎസ് ചെയര്‍പേഴ്സണ്‍ ടി.കെ.ഗീത, സെന്‍ട്രല്‍ സിഡിഎസ് ചെയര്‍പേഴ്സണ്‍ ഒ.രജിത, സൗത്ത് സിഡിഎസ് ചെയര്‍പേഴ്സണ്‍ ഷീജവിനോദ്, സിഡിപിഒമാരായ രശ്മിരാമന്, കെ.ലേഖ, ടി.എന്‍.ധന്യ, വി.ഡി.സ്റ്റെല്ല എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. വനിതാ കമ്മിഷന് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ശ്രീകാന്ത് എം. ഗിരിനാഥ് നന്ദിയും പറയും.
സ്ത്രീധന വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഉച്ചയ്ക്ക് മൂന്നിന് കോഴിക്കോട് ഗവ. ലോ കോളജില്‍ 1961-ലെ സ്ത്രീധന നിരോധന നിയമം – ഭേദഗതി അനിവാര്യം എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. കോഴിക്കോട് ഗവണ്മെന്റ് ലോ കോളജ് വിദ്യാര്‍ഥികളെ പങ്കെടുക്കുന്ന മുഖാമുഖം വനിതാ കമ്മിഷന് അധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യും. ലോ കോളജ് അസോസിയേറ്റ് പ്രഫസര്‍ സി.വി. കുമാരന് അധ്യക്ഷത വഹിക്കും. കമ്മിഷന് അംഗം അഡ്വ. എം.എസ്.താര, കോഴിക്കോട് ഗവ. ലോ കോളജ് അസി. പ്രഫസര്‍ അഞ്ജലി പി. നായര്‍, പബ്ലിക് പ്രോസിക്യൂട്ടര്‍ പി.എം. ആതിര, വിദ്യാര്‍ഥി പ്രതിനിധി ബ്രിജേഷ് എന്‍. ബാലകൃഷ്ണന് എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും. വനിതാ കമ്മിഷന് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ശ്രീകാന്ത് എം. ഗിരിനാഥ് സ്വാഗതവും ലോ കോളജ് വിദ്യാര്‍ഥി പ്രതിനിധി കെ. കീര്‍ത്തി നന്ദിയും പറയും. ഇതോടനുബന്ധിച്ച് സ്ത്രീധനവിരുദ്ധ പ്രതിജ്ഞയും നടക്കും. കമ്മിഷന് അധ്യക്ഷ അഡ്വ. പി. സതീദേവി പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. കേരള വനിതാ കമ്മിഷന്റെ സ്ത്രീധന വിരുദ്ധ കാംപെയ്ന് ‘സകുടുംബം സ്ത്രീധനത്തിനെതിരേ’ ഓണ്‍ലൈന്‍ സത്യപ്രതിജ്ഞാ കാംപെയ്ന്റെ സമാപനമായിട്ടാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.
