തിരുവനന്തപുരം: കേരളത്തിന്റെ കോവിഡ് പ്രതിരോധത്തിൽ പൂർണതൃപ്തിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡ്യവ. സംസ്ഥാനത്തിന് കൂടുതൽ വാക്സിൻ അനുവദിക്കുമെന്നും കോവിഡ് അവലോകന യോഗത്തിന് ശേഷം മന്ത്രി പറഞ്ഞു. 10 ലക്ഷം കൊവിഷീൾഡ് വാക്സിൻ വാങ്ങാനും കേരളത്തിന് അനുമതി നൽകി .
സംസ്ഥാനം 1.11 കോടി വാക്സിൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആഗസ്റ്റ്, സെപ്തംബർ മാസത്തിലേക്കാണ് ഇത്രയും ഡോസ് വാക്സിൻ ആവശ്യപ്പെട്ടത്. വാക്സിൻ വേസ്റ്റേജ് ഒഴിവാക്കി കൂടുതൽ കുത്തിവെപ്പ് നടത്തിയും കേരളം മാതൃകയായിയെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ ആരോഗ്യ സംവിധാനങ്ങൾ മികച്ചതാണ്. വാക്സിനേഷനിൽ കേരളം രാജ്യ ശരാശരിയേക്കാൾ മുന്നിലാണ്. കോവിഡ് മരണനിരക്കും സംസ്ഥാനത്ത് കുറവാണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു.