കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ കുട്ടികൾക്ക് സൗജന്യ പഠനോപകരണ കിറ്റ് വിതരണം ചെയ്തു. മന്ത്രി വി ശിവൻകുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ ഒന്നാം ക്ലാസ്സു മുതൽ ഏഴാം ക്ലാസ്സുവരെ പഠിക്കുന്ന കുട്ടികൾക്കാണ് സൗജന്യമായി പഠനോപകരണ കിറ്റ് വിതരണം ചെയ്തത്.
കേരളത്തിലെ സ്വകാര്യ മോട്ടോർ ട്രാൻസ്പോർട്ട് സ്വകാര്യ മേഖലയിൽ ജോലി ചെയ്തു വരുന്ന അസംഘടിതരായ തൊഴിലാളികൾക്ക് അവരുടെ വ്യക്തി ജീവിതത്തിലും തൊഴിൽ മേഖലയിലും സുരക്ഷ ലഭ്യമാക്കുന്നതിന് വേണ്ടി 1985 ലാണ് കേരള മോട്ടോർ തൊഴിലാളി ക്ഷേമനിയമവും പദ്ധതിയും സർക്കാർ കൊണ്ടു വന്നത്. തൊഴിലാളികൾക്ക് വിവിധങ്ങളായ ആനുകൂല്യങ്ങളാണ് ബോർഡ് മുഖാന്തിരം നൽകി വരുന്നത്. എല്ലാ ആനുകൂല്യങ്ങളും കാലതാമസം ഇല്ലാതെ ബോർഡ് വിതരണം നടത്തുന്നുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.