കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവനെ ചോദ്യം ചെയ്യും. തിങ്കളാഴ്ച 11 മണിക്കാണ് ചോദ്യം ചെയ്യല്‍. കാവ്യക്ക് ചോദ്യം ചെയ്യലിന് ഉടനെ നോട്ടീസ് അയക്കും. നിലവില്‍ ചെന്നൈയിലാണ് കാവ്യയുള്ളത്. നാളെയോടെ കാവ്യ തിരിച്ചെത്തുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം.
കഴിഞ്ഞ ദിവസം നടിയെ ആക്രമിച്ച കേസില്‍ കാവ്യയുടെ പങ്ക് സംശയിക്കാവുന്ന ഡിജിറ്റല്‍ തെളിവുകളുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. കാവ്യയുടെ പങ്ക് സംബന്ധിച്ച് ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജ് ശരത്തിനോട് സംസാരിക്കുന്ന ശബ്ദരേഖയും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.പ്രമുഖ ദൃശ്യ മാധ്യമത്തിന് ലഭിച്ച ലഭിച്ച ശബ്ദരേഖയില്‍ കാവ്യയാണ് സംഭവങ്ങള്‍ക്ക് പിന്നിലെന്ന തരത്തില്‍ സുരാജ് സംസാരിക്കുന്നുണ്ട് എന്ന തരത്തിലാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
കാവ്യയും സുഹൃത്തുക്കളും തമ്മിലുണ്ടായ വൈരമാണ് സംഭവങ്ങള്‍ക്ക് കാരണമെന്നാണ് സുരാജ് ശരത്തിനോട് പറയുന്നത്. കാവ്യയെ കുടുക്കാന്‍ കൂട്ടുകാരികള്‍ ശ്രമിച്ചിരുന്നെന്ന് സുരാജ് പറയുന്നു. ‘കൂട്ടുകാര്‍ക്ക് തിരിച്ച് ‘പണി’ കൊടുക്കാന്‍ കാവ്യ ശ്രമിച്ചു. കാവ്യയെ കുടുക്കാന്‍ വേണ്ടി നടത്തിയ ശ്രമത്തിലാണ് ദിലീപ് കുടുങ്ങിയത്. ജയിലില്‍ നിന്ന് വന്ന കോള്‍ നാദിര്‍ഷ എടുത്തതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. ഇല്ലെങ്കില്‍ കാവ്യ മാത്രമാണ് കുടുങ്ങുക.