കൊച്ചി: കോതമംഗലം മാമലക്കണ്ടത്ത് കാട്ടാനയും കുഞ്ഞും കിണറ്റില്‍ വീണു. കുട്ടമ്പുഴ മാമലക്കണ്ടം എളമ്പ്ലാശ്ശേരിയില്‍ ഇന്നു പുലര്‍ച്ചെയാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നനയ്ക്കുന്നതിനായി കുഴിച്ച കുഴിയിലാണ് ആനയും കുഞ്ഞും വീണത്. വെള്ളവും ചെളിയും നിറഞ്ഞ കുഴിയിലാണ് ആനയും കുഞ്ഞും അകപ്പെട്ടത്. നാട്ടുകാര്‍ ഉടന്‍ തന്നെ വിവരം വനം വകുപ്പിനെ അറിയിച്ചു. ജെസിബി ഉപയോഗിച്ച് വശം ഇടിച്ച് കാട്ടാനയെയും കുഞ്ഞിനെയും സുരക്ഷിതമായി രക്ഷപ്പെടുത്തി.
Trending
- മദ്രസയില്‍ നമസ്കാരത്തിനിടെ ചാവേര്‍ ആക്രമണം, 5 മരണം
- ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ട ഇസ്ഹാൻ ജഫ്രിയെ അനുസ്മരിച്ച് പിണറായി വിജയൻ
- പിവി അൻവറിന് തിരിച്ചടി; തൃണമൂൽ സംസ്ഥാന-കോഡിനേറ്റര്‍ മിൻഹാജ് അടക്കമുള്ളവർ സിപിഎമ്മിൽ
- സിനിമാനിർമ്മാണത്തിലെ പ്രതിസന്ധി: ദുരനുഭവം പങ്കിട്ട്സംവിധായകൻ അനുറാം.’മറുവശം’ തമിഴിലും എത്തും
- കായിക താരത്തിന്റെ നഗ്ന ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരിശീലകൻ ടോമി ചെറിയാൻ അറസ്റ്റിൽ
- വിദ്വേഷ പരാമർശം: പി.സി. ജോർജിന് ജാമ്യം
- ആശാ വര്‍ക്കര്‍മാര്‍ സമരം നിര്‍ത്തിയില്ലെങ്കില്‍ നിലനില്‍പ്പ് അപകടത്തില്‍: ഭീഷണി മുഴക്കി സി.ഐ.ടി.യു.
- കൊച്ചി വെല്ലിങ്ടൺ ഐലൻഡിൽ വൻ തീപിടിത്തം