ന്യൂഡല്‍ഹി: സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രിയാകും. തീരുമാനം കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഡികെ ശിവകുമാറിനെ അറിയിക്കും. ഡികെ ശിവകുമാറുമായി സോണിയ ഗാന്ധി ചര്‍ച്ച നടത്തുമെന്നും സൂചനയുണ്ട്. സിദ്ധരാമയ്യയും ശിവകുമാറുമായി ഖാര്‍ഗെ കൂടിക്കാഴ്ച നടത്തിയിരുന്നു.
ഹൈക്കമാന്‍ഡ് ആവശ്യപ്രകാരം ഡികെ ശിവകുമാര്‍ ഇന്ന് ഡല്‍ഹിയിലെത്തിയിരുന്നു. ‘പാര്‍ട്ടി അമ്മയെപോലെയാണ്. മകന് ആവശ്യമായത് പാര്‍ട്ടി നല്‍കും എന്ന പ്രസ്താവനയ്ക്ക് പിന്നാലെയാണ് ശിവകുമാര്‍ ഡല്‍ഹിക്ക് പുറപ്പെട്ടത്. എംഎല്‍എമാരെ ഭിന്നിപ്പിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇന്നലെ ഡല്‍ഹിയിലെത്തിയ സിദ്ധരാമയ്യ മുതിര്‍ന്ന നേതാക്കളുമായുള്ള കൂടിക്കാഴ്ചകള്‍ പൂര്‍ത്തിയാക്കി. അതേസമയം കര്‍ണാടകയില്‍ സത്യപ്രതിജ്ഞ ഈമാസം പതിനെട്ടിന് ശേഷം നടക്കുമെന്നാണ് റിപ്പോര്‍ട്ട്.