തിരുവനന്തപുരം: പാലക്കാട് തിരഞ്ഞെടുപ്പിന്റെ പേരിൽ വാർത്ത നൽകിയവരെ കൈകാര്യം ചെയ്യുമെന്ന് ഭീഷണി മുഴക്കി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ‘അർത്ഥശങ്കയ്ക്ക് ഇടയില്ലാത്തവിധം ഞാൻ ഒരുകാര്യം വ്യക്തമാക്കാം. പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ മറവിൽ നൂറുകണക്കിന് ബലിദാനികൾ ജീവൻ നൽകി പടുത്തുയർത്തിയ ഒരു മഹാപ്രസ്ഥാനത്തെ കരിവാരിതേയ്ക്കാൻ കഴിഞ്ഞ ദിവസങ്ങളിലായി മാദ്ധ്യമങ്ങൾ നടത്തുന്ന ശ്രമത്തെ ഒരുതരത്തിലും അംഗീകരിക്കില്ല. അത്തരം നെറികേടുകൾ കാണിച്ച ഒരുത്തനെയും വെറുതെവിടില്ല. കേരളത്തിലെ മാദ്ധ്യമപ്രവർത്തകരോടാണ് പറയുന്നത്. ഒരു മഹാപ്രസ്ഥാനത്തെ പൊതുസമൂഹത്തിന് മുന്നിൽ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച ഒരു മാദ്ധ്യമപ്രവർത്തകനെയും വെറുതെവിടില്ല. കള്ളവാർത്തകൾ കൊടുക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്തവർ ഏത് കൊമ്പത്തിരിക്കുന്നവരായാലും അവരെ ശരിയായ നിലയിൽ കൈകാര്യം ചെയ്യും’- സുരേന്ദ്രൻ വ്യക്തമാക്കി.
Trending
- പാക്കിസ്ഥാനു നൽകുന്ന ധനസഹായം നിർത്താൻ ട്രംപിന്റെ ഉത്തരവ്; പദ്ധതികൾ നിർത്തിവച്ചു
- റഡാര്‍ സജ്ജം; സ്റ്റെല്‍ത്ത് വിമാനങ്ങളും ഇനി പിടിയില്‍
- ‘ഡോക്ടറെ വിവാഹം ചെയ്തു’, ഫോട്ടോ പങ്കുവച്ച് യുവാവ്; കമന്റ് ബോക്സില്‍ മാരക ട്വിസ്റ്റ്
- വടകരയില്‍ കാണാതായ രണ്ടു വയസ്സുകാരി തോട്ടില്‍ മരിച്ച നിലയില്‍
- തലസ്ഥാനത്തെ സ്കൂളിലെ പോക്സോ കേസ് : പ്രിൻസിപ്പൽ അറസ്റ്റിൽ
- കൊച്ചിയിലെ റെയിൽവെ സ്റ്റേഷൻ കേന്ദ്രീകരിച്ച് മോഷണം, അസാം സ്വദേശികൾ പിടിയിൽ
- മഹാകുംഭമേളയില്‍ തിക്കിലുംതിരക്കിലും പെട്ട് 30 പേര് മരിച്ചു, 60 പേര്‍ക്ക് പരിക്ക്; ഔദ്യോഗിക സ്ഥിരീകരണം
- ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണിന്റെ പ്രചരണാര്‍ത്ഥം റോഡ്ഷോ സംഘടിപ്പിച്ചു