
മലപ്പുറം: സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത അദ്ധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍.
ചെമ്മാട് ദാറുല്‍ ഹുദ ഇസ്ലാമിക് യുണിവേഴ്സ്റ്റിക്കെതിരെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് വിമര്‍ശനം. സി.പി.എം. നടത്തിയ പ്രതിഷേധ പരിപാടി ആ പാര്‍ട്ടിക്ക് ഗുണകരമാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
സ്ഥാപനത്തെ പ്രതിഷേധം നടത്തി താറടിക്കാന്‍ ആരും ശ്രമിക്കരുത്. സി.പി.എം. നടപടി പ്രതിഷേധാര്‍ഹമാണ്. സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തില്‍ പ്രശ്നമുണ്ടെങ്കില്‍ മാനേജ്മെന്റുമായി അക്കാര്യം സംസാരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കുടിവെള്ളം മലിനമാക്കുന്നുവെന്നും പാടം മണ്ണിട്ട് നികത്തുന്നുവെന്നും ആരോപിച്ചാണ് ബഹാഉദ്ദീന്‍ നദ്വി വൈസ് ചാന്‍സലറായ ദാറുല്‍ ഹുദയിലേക്ക് കഴിഞ്ഞദിവസം സി.പി.എം. പ്രതിഷേധ മാര്‍ച്ച് നടത്തിയത്.
