തിരുവനന്തപുരം: ജെ സി ഡാനിയൽ പുരസ്കാരം സംവിധായകൻ കെ പി കുമാരന്. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവുമാണ് പുരസ്കാരം. ഓഗസ്റ്റ് മൂന്നിന് പുരസ്കാരം വിതരണം ചെയ്യും.
മലയാളചലച്ചിത്ര മേഖലക്ക് സമഗ്ര സംഭാവനകൾ നൽകിയ വ്യക്തികൾക്കായി കേരള സർക്കാരിനു കീഴിലുള്ള കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി നൽകുന്ന പുരസ്കാരമാണ് ജെ.സി. ഡാനിയേൽ അവാർഡ്.

മലയാള സിനിമയുടെ പിതാവ് എന്ന് അറിയപ്പെടുന്ന ജെ.സി ദാനിയേലിന്റെ പേരിലാണ് ഈ പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്
കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം വിതരണം ചെയ്യുന്ന അതേ വേദിയിൽ വച്ചു തന്നെയാണ് ജെ.സി. ഡാനിയേൽ പുരസ്കാരവും നൽകുന്നത്. 1997 വരെ സാംസ്കാരിക വകുപ്പ് നേരിട്ടാണ് ജേതാവിനെ തിരഞ്ഞെടുത്ത് പുരസ്കാരം നൽകിക്കൊണ്ടിരുന്നത്. എന്നാൽ 1998 – ൽ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി രൂപീകരിക്കുകയും പുരസ്കാര നിർണയം അക്കാദമിയുടെ ചുമതലയാക്കി മാറ്റുകയും ചെയ്തു.
