മനാമ: ബഹ്റൈന്‍ നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഐ.എസ്.എഫ്. ജിംനേഷ്യഡ് ബഹ്റൈന്‍ 2024ല്‍ ആദ്യ ദിനത്തില്‍ ബഹ്റൈന്‍ മികച്ച നേട്ടം.
ബഹ്റൈനിലെ പാരാലിമ്പിക് അത്ലറ്റിക്സ് ടീം അത്ലറ്റിക്സ് മത്സരങ്ങളില്‍ രണ്ട് സ്വര്‍ണവും ഒരു വെള്ളിയും രണ്ട് വെങ്കലവും നേടി. ക്ലബ് ത്രോയില്‍ ബസ്മ ഹാജൂ സ്വര്‍ണം നേടിയപ്പോള്‍ മുഹമ്മദ് അല്‍ മദാഹിയും ഇതേ ഇനത്തില്‍ സ്വര്‍ണം നേടി. ക്ലബ് ത്രോയില്‍ അലി അല്‍ സഗീര്‍ വെള്ളിയും 100 മീറ്ററില്‍ ഫാത്തിമ അല്‍ സയ്യിദും ഷോട്ട്പുട്ടില്‍ ബസ്മ ഹജൂവും വെങ്കലവും നേടി.
ഹാന്‍ഡ്ബോള്‍ ടീം ഗ്രൂപ്പ് എ മത്സരത്തില്‍ ബള്‍ഗേറിയയ്ക്കെതിരെ ‘ബഹ്റൈന്‍ 1’ ടീം നിര്‍ണ്ണായക വിജയം നേടി. ആദ്യപകുതിയില്‍ 11-8ന് മുന്നിലെത്തിയ ബഹ്റൈന്‍ രണ്ടാം പകുതിയില്‍ 31-15ന് ജയം ഉറപ്പിച്ചു. ഉം അല്‍ ഹസ്സം സ്പോര്‍ട്സ് കോംപ്ലക്സിലെ ഹാന്‍ഡ്ബോള്‍ ഫെഡറേഷന് ഹാളിലാണ് മത്സരം നടന്നത്.
മറ്റു മത്സരങ്ങളില്‍ ഫ്രാന്‍സ് 21-20ന് സൗദി അറേബ്യയെ തോല്‍പ്പിച്ചപ്പോള്‍ പെണ്‍കുട്ടികളുടെ മത്സരത്തില്‍ യുക്രൈന് 38-12ന് ബെനിനെയും റൊമാനിയ 25-19ന് ഇറാനെയും തോല്‍പ്പിച്ച് ടൂര്‍ണമെന്റില്‍ ശക്തമായ തുടക്കം കുറിച്ചു.