മനാമ: രാജ്യത്തെ സ്കൂള്‍ കായികമേഖലയ്ക്ക് ഉത്തേജനം പകര്‍ന്ന ഐ.എസ്.എഫ് ജിംനേഷ്യഡ് ബഹ്റൈന്‍ 2024 ശ്രദ്ധേയമായി.
രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ എക്സിബിഷന് വേള്‍ഡ് ബഹ്റൈനില്‍ നടന്ന പരിപാടിയുടെ ഭാഗമായി നടന്ന വിദ്യാഭ്യാസ സമ്മേളനം വിദ്യാഭ്യാസ മന്ത്രിയും ഇന്റര്‍നാഷണല്‍ സ്കൂള്‍ ഗെയിംസ് (ഐ.എസ്.എഫ്) ജിംനേഷ്യഡ് ബഹ്റൈന്‍ 2024ന്റെ സുപ്രീം ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാനുമായ ഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുമ ഉദ്ഘാടനം ചെയ്തു.
ഐ.എസ്.എഫ്. ഫസ്റ്റ് വൈസ് പ്രസിഡന്റ് യൂസഫ് ബെല്ഖാസ്മി, ഗള്‍ഫ് രാജ്യങ്ങള്‍ക്കായുള്ള അറബ് ബ്യൂറോ ഓഫ് എജുക്കേഷന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. അബ്ദുറഹ്മാന് ബിന്‍ മുഹമ്മദ് അല്‍ അസ്മി എന്നിവരുള്‍പ്പെടെയുള്ള അന്താരാഷ്ട്ര പ്രശസ്തരായ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. സ്കൂള്‍ സ്പോര്‍ട്സിന്റെ വികസനം, വിദ്യാഭ്യാസ പാഠ്യപദ്ധതിയമായുള്ള അതിന്റെ സംയോജനം, സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി അവയെ യോജിപ്പിക്കല്‍, വിദ്യാര്‍ത്ഥികളില്‍ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കല്‍ എന്നീ വിഷയങ്ങളാണ് പരിപാടിയില്‍ പ്രധാനമായി ചര്‍ച്ച ചെയതത്. സുസ്ഥിരത, കായികം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥികളുടെ പ്രോജക്ടുകള്‍ ഉള്‍പ്പെടുത്തിയുള്ള വിദ്യാഭ്യാസ പ്രദര്‍ശനവും നടന്നു.
സ്പോര്‍ട്സിലൂടെ യുവാക്കളുടെ കഴിവുകള്‍ വര്‍ധിപ്പിക്കുക, ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക, സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് സ്കൂള്‍ കായിക വിനോദങ്ങളില്‍ നിന്ന് പ്രയോജനം നേടുക എന്നീ വിഷയങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടു. അന്താരാഷ്ട്ര കായിക സംഘടനകളില്‍നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നുമുള്ള വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ സംസാരിച്ചു.
ബഹ്റൈന്‍ സ്പോര്‍ട്സ് ഫെഡറേഷന് ഫോര്‍ സ്കൂള്‍സ് ആന്റ് യൂണിവേഴ്സിറ്റീസ് പ്രസിഡന്റ് ഷെയ്ഖ് ഡോ. സഖര്‍ ബിന്‍ സല്മാന് അല്‍ ഖലീഫ, സ്കൂളുകളിലും യൂണിവേഴ്സിറ്റികളിലും സ്പോര്‍ട്സ് പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ ബഹ്റൈന്‍ നടത്തുന്ന ശ്രമങ്ങള്‍ വിശദീകരിച്ചുകൊണ്ട് സംസാരിച്ചു.