മനാമ: ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികളുടെ കലാവൈഭവം പ്രദർശിപ്പിക്കുന്നതിനായി വൈവിധ്യമാർന്ന പരിപാടികളോടെ ഈ വർഷത്തെ കൊമേഴ്സ് ഫെസ്റ്റിവൽ ‘നിഷ്ക’ ആഘോഷിച്ചു. സ്കൂളിലെ കൊമേഴ്സ്, ഹ്യുമാനിറ്റീസ് വകുപ്പുകളാണ് പരിപാടി സംഘടിപ്പിച്ചത്. സീനിയർ വിഭാഗം വൈസ് പ്രിൻസിപ്പൽ ഡോ. ആനന്ദ് നായർ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികൾക്ക് സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കാനുള്ള മികച്ച അവസരമായിരുന്നു നിഷ്ക. പൊതുവിജ്ഞാനം വിലയിരുത്തുന്നതിനായി രസകരമായ റൗണ്ടുകളോടെയുള്ള ക്വിസ് മത്സരം ഡോ. ആനന്ദ് നായർ നയിച്ചു. ഡിജിറ്റൽ ഡിസ്പ്ലേ ബോർഡ് മത്സരം വിദ്യാർത്ഥികൾക്ക് സർഗ്ഗാത്മക ചിന്തകളും അവതരണ വൈദഗ്ധ്യവും വികസിപ്പിക്കുന്നതിനും അവസരമൊരുക്കി.
ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുള്ള സാലഡ് നിർമ്മാണ മത്സരമായിരുന്നു ഈറ്റ്-ഫിറ്റ്. ആരോഗ്യകരമായ സാലഡിന്റെ പ്രാധാന്യത്തെക്കുറിച്ച് അറിയുന്നതിനും ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് പരിശീലിക്കുന്നതിനും ഈ മത്സരം സഹായകരമായി. അപ്പാരൽ എക്സ്പ്ലോറേഷൻ പുതിയ ഫാഷൻ ട്രെൻഡുകൾ പരിചയപ്പെടുത്തി. സ്കൂൾ ഭരണ സമിതി അംഗം അജയകൃഷ്ണൻ വി മുഖ്യപ്രഭാഷണം നടത്തി.
പ്രിൻസിപ്പൽ വി ആർ പളനിസ്വാമിയുടെയും വൈസ് പ്രിൻസിപ്പൽമാരുടെയും സാന്നിധ്യത്തിൽ നൂറ അൽസദ്ജാലി (വിദ്യാഭ്യാസ മന്ത്രാലയം) സമ്മാനദാനം നിർവഹിച്ചു. എലിസബത്ത് തോമസ് സ്വാഗതം പറഞ്ഞു. അനുജ ഉദയകുമാർ നന്ദി പറഞ്ഞു. വകുപ്പ് മേധാവി ബിജു വാസുദേവൻ (കൊമേഴ്സ്), ആൻലി ജോസഫ് (ഹ്യുമാനിറ്റീസ്) എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു.
മത്സര വിജയികൾ:
ഈറ്റ്-ഫിറ്റ് സാലഡ് നിർമ്മാണം : 1. റെബേക്ക മേരി വർഗീസ്, 2. നോഹിൻ ബിജു, 3. യാഷ് മനോജ് വയ.
ക്ലാസ് XI ഡിജിറ്റൽ ഡിസ്പ്ലേ : 1. XI R,2. XI C, XI D.
ക്ലാസ് XII ഡിജിറ്റൽ ഡിസ്പ്ലേ: XII F, 2.XII R, 3.XII D.
ക്വിസ്: 1. അഭിരാജ് ബിനോയ്, അർജുൻ സുഭാഷ് , അഹമ്മദ് അബ്ദുള്ള, 2. ക്ലാവിൻ എൽസ്റ്റാൻ ഡിസൂസ, ജിനി ഷഹീമ ബുറാ, ഹന്ന ജോയ് .
അപ്പാരൽ എക്സ്പ്ലോറേഷൻ : 1. അഞ്ജലി രാജ്, ഗ്രേസ് മരിയ, ജിനി ഷഹീമ ബുറ, ഹന്ന ജോയ്, ലിയാന ലിജേഷ്, അർച്ചിത രാജ്, കൃഷ് ബിമൽ, ആൻ റെജി ജോൺ, സുൽഫ റഷീദ്. 2. ക്രിസ്റ്റീന സൂസൻ, ആഫിയ സിമിന, അഹമ്മദ് മുഹമ്മദ് യൂസഫ്, ഹൃഷികേശ് പ്രദീപ് നായർ, ജോയൽ പോൾ, ഫറാ അബ്ദുൾ മജീദ്, മഹെക് ബെൻ വിജയ് കുമാർ, മുറ ഫാത്തിമ, ഹൃഷികേശ് ചേതൻ ചൗധരി. 3. ധീന മുംതാസ്, മുഹമ്മദ്, ഡോണ മരിയ ജിൻസ്, നിഹാരിക മുകേഷ്, ആദിൽ മുഹമ്മദ്, കെവിൻ ബിനു, ശ്വേത പ്രമോദ്, ജോവാന ജെസ് ബിനു, അനുശ്രീ മണികണ്ഠൻ.
നിഷ്ക വൻ വിജയമാക്കിയ വിദ്യാർത്ഥികളെയും അധ്യാപകരെയും സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ അഭിനന്ദിച്ചു.