കോട്ടയം: കലാപാഹ്വാനത്തിന് കേസടുത്തതിനു പിന്നാലെ പ്രതിഷേധക്കുറിപ്പുമായി യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി. മോദിക്കും സംഘപരിവാറിനും പിന്നാലെ പിണറായി സർക്കാരിനെതിരെയും റിജിൽ ഫേസ്ബുക്കിലൂടെ പ്രതിഷേധവുമായി രംഗത്തെത്തി. ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന് സംഘപരിവാറും ആര്‍എസ്എസും കരുതേണ്ട. സംഘികൾക്കെതിരെ ആയിരം മടങ്ങ് ശക്തിയോടെ പ്രതികരിക്കുന്നത് തുടരുമെന്നും റിജിൽ പോസ്റ്റിൽ പറയുന്നു.
വത്സൻ തില്ലങ്കേരിയാണോ കേരള ആഭ്യന്തര വകുപ്പ് ഭരിക്കുന്നതെന്നും റിജിൽ ചോദിച്ചു. ഗാന്ധിജിയെ കൊന്നത് ആർഎസ്എസ് ആണെന്ന് പറഞ്ഞതിന് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് സംഘപരിവാർ വക്കീൽ നോട്ടീസ് അയച്ചിരുന്നു. അന്നും പറഞ്ഞത് ഒരു മാപ്പും പറയില്ല കോപ്പും പറയില്ല എന്നാണ്. അതുതന്നെയാണ് ഇവിടെയും ആവർത്തിക്കുന്നതെന്നും റിജിൽ പറഞ്ഞു.