ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് സൂപ്പർ കിങ്സിന് എതിരെ ലക്നൗ സൂപ്പർ ജയന്റ്സിന് കൂറ്റൻ സ്കോർ. 20 ഓവറുകളിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്നൗ നേടിയത് 257 റണ്ണുകൾ. പഞ്ചാബിന് വിജയലക്ഷ്യം 258 റണ്ണുകൾ. ഓപ്പണറായി ഇറങ്ങിയ കെഎൽ രാഹുൽ ഒഴികെ മറ്റുള്ള താരങ്ങൾ തകർത്തടിച്ചപ്പോൾ പഞ്ചാബിന് മുന്നിലുയർന്നത് കൂറ്റൻ ലക്ഷ്യം. നാലാമത്തെ ഓവറിൽ 9 പന്തിൽ 12 റണ്ണുകൾ മാത്രം എടുത്തു നിന്ന രാഹുൽ പുറത്തേക്ക് പോയി. എന്നാൽ, ആ വിടവ് മറ്റുള്ള താരങ്ങൾ നികത്തുകയായിരുന്നു. കൈൽ മയേഴ്സും മർക്കസ് സ്റ്റോയ്നിസും അർദ്ധ സെഞ്ച്വറി നേടി. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരു ടീം നേടുന്ന ഏറ്റവു ഉയർന്ന രണ്ടാമത്തെ സ്കോർ ആണ് ലക്നൗവിന്റെത്.
മൊഹാലിയിൽ നടക്കുന്ന ഇന്നത്തെ മത്സരത്തിൽ ടോസ് നേടിയ പഞ്ചാബ് കിങ്സ് ലക്നൗവിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. പരുക്കിൽ നിന്നും മുക്തനായി പഞ്ചാബ് കിങ്സ് ക്യാപ്റ്റൻ ശിഖർ ധവാൻ ഇന്ന് കളിക്കളത്തിലേക്ക് തിരിച്ചെത്തിയിരുന്നു. ബാറ്റിങ്ങിനിറങ്ങിയ ലക്നൗവിന് വേണ്ടി ഓപ്പണർ കൈൽ മയേഴ്സ് 24 പന്തുകളിൽ നിന്ന് 7 സിക്സും 4 ഫോറുമടക്കം 54 റണ്ണുകളെടുത്തു. രാഹുലിന് പകരമിറങ്ങിയ ആയുഷ് ബഡോണി 24 പന്തിൽ നിന്ന് 43 റണ്ണുകളെടുത്ത് ടീമിന്റെ റൺ നിരക്ക് ഉയർത്തി. പവർ പ്ലേയിൽ ടീം അടിച്ചെടുത്തത് 74 റണ്ണുകൾ. ബഡോണിക്ക് പുറകെ ഇറങ്ങിയത് സ്റ്റോയിൻസാണ്