മനാമ: ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫ തുറന്ന ജയിൽ സമുച്ചയം സന്ദർശിച്ചു. ബഹ്റൈനിലെ മനുഷ്യാവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ജനറൽ ഡയറക്ടറേറ്റ് ഓഫ് വെർഡിക്റ്റ് എൻഫോഴ്സ്മെന്റ് ആൻഡ് ആൾട്ടർനേറ്റീവ് സെന്റൻസിങ് നടപ്പാക്കുന്ന തടവുകാരുടെ സാഹചര്യവും തുറന്ന ജയിൽ പദ്ധതിയുടെ പുരോഗതിയും പരിശോധിക്കുന്നതിനാണ് സന്ദർശനം. തുറന്ന ജയിൽ പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് നൽകുന്ന പുനരധിവാസ, പരിശീലന പരിപാടികളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചും ഡയറക്ടർ ജനറൽ ഓഫ് വെർഡിക്റ്റ് എൻഫോഴ്സ്മെന്റ് ആന്റ് ആൾട്ടർനേറ്റീവ് സ്റ്റെൻസിംഗ് ഷെയ്ഖ് ഖാലിദ് ബിൻ റാഷിദ് അൽ ഖലീഫ, ആഭ്യന്തര മന്ത്രിയോട് വിശദീകരിച്ചു. ബദൽ ശിക്ഷാ പദ്ധതിയുടെ വിജയത്തിന്റെ തുടർച്ചയായാണ് ഇത് വരുന്നത്.
Trending
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി നടത്തി
- സതേണ്‍ മുനിസിപ്പാലിറ്റി മാര്‍ക്കറ്റ് ശുചിത്വ ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില്‍ ഞായറാഴ്ച പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില്‍ അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില്‍ രണ്ടു പേരുടെ വിചാരണ തുടങ്ങി
- നിയമം ലംഘിക്കുന്ന ട്രക്കുകള്‍ക്കെതിരെ നടപടിയുമായി കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി
- ഈജിപ്തിലെ അല്‍ അലമൈനിലേക്ക് ഗള്‍ഫ് എയര്‍ സീസണല്‍ സര്‍വീസുകള്‍ ആരംഭിക്കും
- ബഹ്റൈന്‍ രാജാവ് നബിദിനാശംസ നേര്‍ന്നു