
മലപ്പുറം : കുറ്റിപ്പുറം മഞ്ചാടിയില്‍ ഇന്നോവ കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. പുത്തനത്താണി കുന്നത്തോടത്ത് സ്വദേശി അബ്ദുൽ ഖാദറിന്റെ (48) ആണ് മരിച്ചത്. അബ്ദുള്‍ ഖാദറിന്റെ ഭാര്യ റുഖിയയെ (40) ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുറ്റിപ്പുറം- തിരൂര്‍ റോഡില്‍ മഞ്ചാടിയില്‍ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. ഇന്നോവ കാറുമായുള്ള കൂട്ടിയിടിയുടെ ആഘാതത്തില്‍ സ്കൂട്ടറിന്റെ പിന്‍സീറ്റില്‍ ഇരുന്ന റുഖിയ തെറിച്ചുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
