ന്യൂഡൽഹി: കോവിഡ് നിരക്കുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിൽ ഇന്ന് ( ഏപ്രിൽ ഏഴിന്) വൈകീട്ട് ഉന്നതതല യോഗം ചേരും.രാജ്യത്തെ കോവിഡ് നിരക്കുകൾ 6050-ലേക്ക് ഉയർന്നു, ആറുമാസത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണിത്.വ്യാഴാഴ്ച്ചത്തെ കോവിഡ് കേസുകൾ 5,335 ആയിരുന്നു. പതിമൂന്ന് ശതമാനത്തിന്റെ വർധനവാണ് ഇന്നു രേഖപ്പെടുത്തിയത്.കഴിഞ്ഞ വർഷം സെപ്തംബറിനു ശേഷം ഇതാദ്യമായാണ് രാജ്യത്തെ പ്രതിദിനകോവിഡ് കേസുകൾ ആറായിരം കടക്കുന്നത്.രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് എല്ലാ സംസ്ഥാനങ്ങളിലെയും ആരോഗ്യമന്ത്രിമാരുമായി അവലോകനയോഗം നടത്താൻ തീരുമാനമായത്.പുതിയ പശ്ചാത്തലത്തിൽ എന്തെല്ലാം തയ്യാറെടുപ്പുകൾ നടത്തണം എന്ന് വിലയിരുത്താനാണ് യോഗം ചേരുന്നത്.
Trending
- തൊഴിലാളികള്ക്കൊപ്പം വേൾഡ് മലയാളീ ഫെഡറേഷൻ ബഹ്റൈൻ നാഷണൽ കൗൺസിൽ ഇഫ്താര് സംഗമം നടത്തി
- പരീക്ഷ കഴിഞ്ഞതിന് പിന്നാലെ വിദ്യാർത്ഥികൾ അദ്ധ്യാപകരുടെ വാഹനത്തിന് നേരെ പടക്കമെറിഞ്ഞതായി പരാതി
- ദുരന്തമുഖത്ത് രാഷ്ട്രീയമില്ല; 530 കോടി രൂപ കേരളത്തിന് നൽകി, 36 കോടി കേരളം ഇതുവരെ ചെലവഴിച്ചിട്ടില്ല; ഇനിയും സഹായം തുടരുമെന്ന് അമിത് ഷാ
- അല് ഫത്തേഹ് പള്ളി വളപ്പില് എന്.ഐ.എ.ഡി. 200 മരങ്ങള് നട്ടു
- കൂടുതലായി എന്തെങ്കിലും ചെയ്യണമെന്നുണ്ട്. പക്ഷേ വർഷത്തിൽ ഒരു സിനിമയേയുള്ളൂ; ആശമാരുടെ സമരപ്പന്തലിലെത്തി 50,000 രൂപ നൽകി സന്തോഷ് പണ്ഡിറ്റ്
- യുവജന പിന്തുണയിലും ശാക്തീകരണത്തിലും ബഹ്റൈന് മുന്നിര മാതൃക: സാമൂഹിക വികസന മന്ത്രി
- ബഹ്റൈന് യുവജന ദിനം ആഘോഷിച്ചു; ചടങ്ങില് ശൈഖ് നാസര് ബിന് ഹമദ് പങ്കെടുത്തു
- ബഹ്റൈനില് അടിസ്ഥാനസൗകര്യ പദ്ധതികള് പുരോഗമിക്കുന്നു: മന്ത്രി