
മനാമ: ഇന്ത്യൻ സ്കൂൾ വിശ്വഹിന്ദി ദിവസ് വർണ്ണശബളമായ പരിപാടികളോടെ ആഘോഷിച്ചു. നേരത്തെ നടന്ന ഇന്റർ-സ്കൂൾ മത്സരങ്ങൾ ഉൾപ്പെടുന്ന രണ്ട് ഘട്ട പരിപാടിയുടെ ഗ്രാൻഡ് ഫിനാലെയായിരുന്നു ആഘോഷം.

ജനവരി 11നു ഹിന്ദി വകുപ്പ് സംഘടിപ്പിച്ച പരിപാടി ദേശീയ ഗാനാലാപനത്തോടെ ആരംഭിച്ചു, തുടർന്ന് സ്കൂൾ പ്രാർത്ഥനയും നടന്നു. ഷാഹിദ് ഖമർ വിശുദ്ധ ഖുർആൻ പാരായണം നിർവഹിച്ചു.
മാഹാ അലി സ്വാഗതം ആശംസിച്ചു. സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, പ്രധാന അധ്യാപികമാരായ (ആക്ടിവിറ്റീസ്) ശ്രീകല ആർ. നായർ, സലോണ പയസ്, വകുപ്പ് മേധാവി ബാബു ഖാൻ, മറ്റ് വിശിഷ്ടാതിഥികൾ എന്നിവർ പങ്കെടുത്തു. ന്യൂ മില്ലേനിയം സ്കൂൾ, ഏഷ്യൻ സ്കൂൾ, ന്യൂ ഇന്ത്യൻ സ്കൂൾ, ബഹ്റൈൻ ഇന്ത്യൻ സ്കൂൾ, ന്യൂ ഹൊറൈസൺ സ്കൂൾ, ഇബ്നു അൽ ഹൈതം ഇസ്ലാമിക് സ്കൂൾ എന്നിവ ഉൾപ്പെടെയുള്ള സിബിഎസ്ഇ സ്കൂളുകളിൽ നിന്നുള്ള ആവേശകരമായ പങ്കാളിത്തം ഇന്റർ-സ്കൂൾ മത്സരങ്ങളിൽ ദൃശ്യമായിരുന്നു. ഹിന്ദി ഭാഷയുടെ സമ്പന്നതയും സാംസ്കാരിക ആഴവും പ്രതിഫലിപ്പിക്കുന്ന ദേശഭക്തി ഗാനങ്ങൾ, നാടോടി നൃത്തങ്ങൾ എന്നിവയും പരിപാടിയിൽ ഉണ്ടായിരുന്നു.



വിവിധ വിഭാഗങ്ങളിൽ നിന്നുള്ള ഒന്നാം സമ്മാന ജേതാക്കൾ വേദിയിൽ അവരുടെ കഴിവുകൾ പ്രദർശിപ്പിച്ചു. സോയ അലിയും ഗ്ലോറിയ ഭല്ലയും വിജയികളുടെ പേരുകൾ പ്രഖ്യാപിച്ചു. തുടർന്ന് ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു.


ഏറം ഇർഫാൻ നഖ്വ നന്ദി പറഞ്ഞു. വകുപ്പ് മേധാവി ബാബു ഖാന്റെ നേതൃത്വത്തിലുള്ള സംഘാടക സമിതിയിൽ ഷബ്രീൻ സുൽത്താന, കഹ്കഷൻ ഖാൻ, മഹനാസ് ഖാൻ, ഷീമ ആറ്റുകണ്ടത്തിൽ, ഗംഗാകുമാരി, സൗഫിയ മുഹമ്മദ്, ഗിരിജ എം.കെ., നിത പ്രദീപ്, സിമർജിത് കൗർ, സ്മിത ഹെൽവത്കർ, ജൂലി വിവേക്, അഞ്ജു തോമസ്, ശരണ്യ മോഹൻ എന്നിവരും ഉൾപ്പെടുന്നു. അനുഷ അനിൽദാസ്, അക്ഷര രാജീവ് കൃഷ്ണ, ഫാത്തിമ മൻഹ, താര മറിയം റെബി, ആര്യ അനിൽ വ്യാസ്, മാഹാ അലി, സോയ അലി, ഏറം ഇർഫാൻ, ഖുഷ്മീൻ കൗർ, ഗ്ലോറിയ ഭല്ല, ക്രിസ്റ്റീന റേച്ചൽ തോമസ്, ഹർഷിൻ ഷിജേഷ് എന്നിവർ അവതാരകരായിരുന്നു. സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, സീനിയർ സ്കൂൾ അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ് എന്നിവർ ജേതാക്കളെ അഭിനന്ദിച്ചു.

വിജയികളുടെ പേര് വിവരം താഴെ കൊടുക്കുന്നു.
ഹിന്ദി കൈയെഴുത്ത് മത്സരം (ക്ലാസ് 4)
1.ഡെൽമ മാത്യു – ഇന്ത്യൻ സ്കൂൾ
2.അദിതി അബി – ന്യൂ മില്ലേനിയം സ്കൂൾ
3.സാൻവിക രാജേഷ് – ഇന്ത്യൻ സ്കൂൾ, അമിയ റിനീഷ് കുമാർ – ഏഷ്യൻ സ്കൂൾ
ഹിന്ദി കവിതാ പാരായണം (ക്ലാസ് 5)
1.പ്രത്യുഷ ഡേ – ഇന്ത്യൻ സ്കൂൾ
2. ഐറിസ് അനിസ് സാരംഗ് – ന്യൂ ഇന്ത്യൻ സ്കൂൾ
3.റിയ ഗോപാൽ കൃഷ്ണ ദവാനെ – ന്യൂ ഹൊറൈസൺ സ്കൂൾ
ഹിന്ദി കഥപറച്ചിൽ മത്സരം (ക്ലാസ് 6)
1.അൽറിക് കാലെൻ ദന്തി – ഏഷ്യൻ സ്കൂൾ
2.ആമിന ഉവേഷ് – ഇബ്നു അൽ ഹൈതം സ്കൂൾ
3.പ്രണവി സിംഗ് – ന്യൂ മില്ലേനിയം സ്കൂൾ
ഹിന്ദി പ്രസംഗ മത്സരം (ക്ലാസ് 7)
1.സാഞ്ചി മൗലിക് കുമാർ സുഖാദിയ – ഏഷ്യൻ സ്കൂൾ
2.യഷിത സോണി – ന്യൂ ഹൊറൈസൺ സ്കൂൾ
3.അക്ഷത് സുരേഷ് കുമാർ – ന്യൂ മില്ലേനിയം സ്കൂൾ
ഹിന്ദി റോൾ-പ്ലേ മത്സരം (ക്ലാസ് 8)
1.ഇദ്രീസ് ഫക്രുദ്ദീൻ – ഇബ്നു അൽ ഹൈതം ഇസ്ലാമിക് സ്കൂൾ
2.എയ്ഡൻ ക്രിസ് ദാന്തി – ഏഷ്യൻ സ്കൂൾ
3.ദീപാൻഷി ഗോപാൽ – ഇന്ത്യൻ സ്കൂൾ
ഹിന്ദി ദോഹ ഗയാൻ മത്സരം (ക്ലാസ് 9 )
1.നിയ ഖദീജ – ഇബ്നു അൽ ഹൈതം ഇസ്ലാമിക് സ്കൂൾ
2.ശശാങ്കിത് രൂപേഷ് അയ്യർ – ഇന്ത്യൻ സ്കൂൾ, കെനിഷ ഗുപ്ത – ബഹ്റൈൻ ഇന്ത്യൻ സ്കൂൾ
3. ദേബാംഗന ഘോഷ് – ന്യൂ ഇന്ത്യൻ സ്കൂൾ
ഹിന്ദി വിജ്ഞാപൻ നിർമ്മാണ മത്സരം ( ക്ലാസ് 10 )
1. കീർത്തി ക്രിസ്റ്റിൻ – ഏഷ്യൻ സ്കൂൾ
2.തനുശ്രീ മനേം – ഇന്ത്യൻ സ്കൂൾ
3. സാന്ദ്ര സിയാൻ – ഇന്ത്യൻ സ്കൂൾ , കാശിനാഥ് ബുനുമോൻ – ഇബ്ൻ അൽ ഹൈതം സ്കൂൾ


