മാര്‍ച്ച് 25ന് നടത്താനിരുന്ന ഇന്ത്യന്‍ ഒളിംപിക്സ് അസോസിയേഷന് പ്രതിനിധികളുടെ ടോക്കിയോ സന്ദര്‍ശനം മാറ്റിവച്ചു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ലോക വ്യാപകമായി കൊറോണ പടരുന്ന സാഹചര്യത്തില്‍ നിലവില്‍ 2020 ടോക്കിയോ ഒളിംപിക്സ് നടക്കുന്ന കാര്യത്തിലും ആശങ്കകള്‍ ഉയരുകയാണ്.
ഒളിംപിക്സ് അസോസിയേഷന് പ്രതിനിധികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമാണ് ടോക്കിയോ സന്ദര്‍ശനത്തിനായി തയ്യാറെടുത്തിരുന്നത്. ഈ വര്‍ഷം നടക്കാനിരിക്കുന്ന ടോക്കിയോ ഒളിംപിക്സില്‍ 74 ഇന്ത്യന്‍ അത്ലറ്റുകളാണ് യോഗ്യത നേടിയിരിക്കുന്നത്. ഇസ്താംബുളിനെ 36 നെതിരെ 60 വോട്ടുകള്‍ക്ക് പിന്തള്ളിയാണ് 2020 ഒളിംപിക്സിന് വേദിയാകാന്‍ ടോക്കിയോ തിരഞ്ഞെടുക്കപ്പെട്ടത്.