മനാമ: ബഹ്റൈനിലെ ഇന്ത്യന്‍ ലേഡീസ് അസോസിയേഷന് (ഐ.എല്‍.എ) ദീപാവലി ആഘോഷം സംഘടിപ്പിച്ചു. ബു ഗസല്‍ പരിസരത്ത് നടന്ന പരിപാടിയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അഞ്ഞൂറിലധികം പേര് പങ്കെടുത്തു.
ഒക്ടോബര്‍ സ്തനാര്‍ബുദ ബോധവല്‍ക്കരണ മാസമായി ആചരിക്കുന്നതിന്റെ ഭാഗമായി ‘പിങ്ക് ഒക്ടോബര്‍’ എന്ന വിഷയത്തോടെയാണ് ആഘോഷം നടത്തിയത്. പ്രതീക്ഷയുടെയും പുനരുജ്ജീവനത്തിന്റെയും പ്രതീകമായി പിങ്ക് വിളക്കുകള്‍ കത്തിച്ചു.
മെഗാ മാര്‍ട്ട്, അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍ എന്നിവയുമായി സഹകരിച്ച് ഷോപ്പിംഗ്- ഫുഡ് സ്റ്റാളുകള്‍, സൗജന്യ ആരോഗ്യ പരിശോധനകള്‍ എന്നിവയുള്‍പ്പെടെ വൈവിധ്യമാര്‍ന്ന സംവിധാനങ്ങളുണ്ടായിരുന്നു. സുഗന്ധദ്രവ്യങ്ങള്‍, കരകൗശല വസ്തുക്കള്‍, വീട്ടില്‍ തയ്യാറാക്കിയ വിഭവങ്ങള്‍ എന്നിവയുള്‍പ്പെടുന്ന വൈവിധ്യമാര്‍ന്ന സ്റ്റാളുകള്‍ ഒരുക്കിയിരുന്നു. കളിയായി ചിരിയുമൊക്കെയായി ആഹ്ലാദകരമായ അന്തരീക്ഷത്തിലാണ് ആഘോഷം നടന്നത്.
ഇതൊരു ദീപാവലി ആഘോഷം മാത്രമല്ല, അല്‍ ഹിലാല്‍ ഹോസ്പിറ്റലിന്റെ ആരോഗ്യ പരിശോധനാ സേവനങ്ങളിലൂടെ ആരോഗ്യ അവബോധം പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവസരം കൂടിയാണെന്ന് ഐ.എല്‍.എ. പ്രസിഡന്റ് കിരണ്‍ മംഗ്ലെ പറഞ്ഞു. മെഗാ മാര്‍ട്ടിന്റെയും അല്‍ ഹിലാല്‍ ഹോസ്പിറ്റലിന്റെയും സ്പോണ്സര്ഷിപ്പോടെയാണ് പരിപാടി സംഘടിപ്പിച്ചത്.