കീവ്: യുക്രൈനിലെ ഇന്ത്യൻ എംബസി പോളണ്ടിലേക്ക് താൽക്കാലികമായി മാറ്റുകയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുക്രെയ്നിലെ സുരക്ഷാ സ്ഥിതിഗതികൾ അതിവേഗം വഷളാകുന്ന സാഹചര്യത്തിലാണ് ഇന്ത്യ എംബസി പോളണ്ടിലേക്ക് താത്കാലികമായി മാറ്റാൻ തീരുമാനിച്ചത്. ഉക്രേനിയൻ തലസ്ഥാനമായ കൈവിലും മറ്റ് നിരവധി പ്രമുഖ നഗരങ്ങളിലും റഷ്യൻ ആക്രമണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.
“രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ ആക്രമണങ്ങൾ ഉൾപ്പെടെ, ഉക്രെയ്നിലെ അതിവേഗം വഷളായിക്കൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യം കണക്കിലെടുത്ത്, ഉക്രെയ്നിലെ ഇന്ത്യൻ എംബസി താൽക്കാലികമായി പോളണ്ടിലേക്ക് മാറ്റാൻ തീരുമാനിച്ചു,” വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വരാനിരിക്കുന്ന സംഭവവികാസങ്ങൾക്ക് അനുസൃതമായി തീരുമാനങ്ങൾ നടപ്പിലാക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
