മനാമ: 73-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ICRF) വോളണ്ടിയർമാർ ഇന്ന് മനാമയിലെ സെൻട്രൽ മാർക്കറ്റിൽ മധുരപലഹാര പാക്കറ്റുകൾ വിതരണം ചെയ്തു.
ഇന്ത്യൻ എംബസിയിലെ സെക്കൻഡ് സെക്രട്ടറി രവിശങ്കർ ശുക്ല ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഐസിആർഎഫ് ചെയർമാൻ ഡോ ബാബു രാമചന്ദ്രൻ, ഐസിആർഎഫ് വോളന്റിയർമാരായ കെ ടി സലിം, ജവാദ് പാഷ, ഡി വി ശിവകുമാർ എന്നിവർ വിതരണത്തിൽ പങ്കാളികളായി.
