ഡൽഹി: ടിക് ടോക് അടക്കം 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യയിൽ നിരോധിച്ചു. ഐടി ആക്ടിന്റെ 69 എഎ വകുപ്പ് പ്രകാരമാണ് ഈ ആപ്പ്ളിക്കേഷനുകൾ നിരോധിച്ചിരിക്കുന്നത്. രാജ്യത്തിന്റെ പ്രതിരോധ സംവിധാനത്തെയും, ദേശീയ സുരക്ഷയെയും ക്രമസമാധാന സംവിധാനത്തെയും ബാധിക്കുന്നതാണ് ഈ ആപ്ലിക്കേഷനുകൾ എന്നാണ് കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടുന്നത്. ചൈനയുടെ ലഡാക്ക് അതിർത്തി നിലപാട് ആരംഭിച്ചതിന് ശേഷമുള്ള ആഴ്ചകളിൽ ആപ്പ്ളിക്കേഷനുകൾ തടയാൻ ഫോൺ കമ്പനികളോട് സർക്കാർ ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ഇന്ത്യയിൽ തടഞ്ഞ 59 മൊബൈൽ അപ്ലിക്കേഷനുകളുടെ പൂർണ പട്ടിക
