മനാമ: ഒറ്റപ്പെട്ടുപോയതും ദുരിതത്തിലായതുമായ ഇന്ത്യക്കാരെ നാട്ടിലേക്ക് മടങ്ങാൻ സഹായിക്കുന്നതിനായി മിഷൻ വന്ദേ ഭാരതത്തിൻറെ നാലാം ഘട്ടം ജൂലൈയിൽ ആരംഭിക്കും. ജൂലൈ 3 മുതൽ 14 വരെയാണ് ബഹറിനിൽ നിന്ന് സർവീസ് നടത്തുന്നത്. ആകെ 12 വിമാന സർവീസുകളാണ് വന്ദേ ഭാരത് മിഷന്റെ ഭാഗമായി ബഹറിനിൽ നിന്നുള്ളത്.
കേരളത്തിലേക്കുള്ള സർവീസുകൾ കോഴിക്കോട്, കണ്ണൂർ, കൊച്ചി എന്നിവിടങ്ങളിലേക്കാണ്. ജൂലൈ 3 , ജൂലൈ 11 എന്നീ തീയതികളിൽ കോഴിക്കോട്ടേക്കും ജൂലൈ 5 ന് കണ്ണൂരേക്കും, ജൂലൈ 14 നു കൊച്ചിക്കുമാണ് യാത്ര തിരിക്കുക.
