മനാമ: കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ ബഹ്റൈൻ പൗരന്മാർക്ക് മൂന്ന് മാസം കൂടി വൈദ്യുതി, ജല ബില്ലുകൾ സർക്കാർ നൽകും. 2020 ജൂലൈ മുതൽ 3 മാസം വരെ എല്ലാ പൗരന്മാർക്കും വൈദ്യുതി, ജല ബില്ലുകൾ സ്പോൺസർ ചെയ്യാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. എന്നാൽ കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിലെ ബില്ലുകളിൽ കൂടരുത്.
കൊറോണ ബാധയെ തുടർന്ന് സർക്കാർ ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ ബഹ്റൈനിലെ എല്ലാ താമസക്കാർക്കും വൈദ്യുതി, ജല ബില്ലുകൾ സ്പോൺസർ ചെയ്തിരുന്നു.