
മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ICRF) ആസ്കറിലെ ഹാവ്ലോക്ക് വൺ ഇന്റീരിയേഴ്സിൽ തൊഴിലാളികൾക്കായി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ ഐസിആർഎഫ് സംഘടിപ്പിച്ച ഇഫ്താർ മീറ്റിന്റെ മുഖ്യാതിഥിയായിരുന്നു. ഇന്ത്യൻ എംബസിയിലെ സെക്കൻഡ് സെക്രട്ടറി രവിശങ്കർ ശുക്ലയും ചടങ്ങിൽ പങ്കെടുത്തു. 270 ഓളം തൊഴിലാളികൾ ഇഫ്താർ മീറ്റിൽ പങ്കെടുത്തു.

