മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (“ICRF”) തേർസ്റ്റ് ഖുഞ്ചേഴ്സ് 2021 ടീം തൊഴിലാളികൾക്ക് കുപ്പിവെള്ളവും പഴങ്ങളും വിതരണം ചെയ്യുന്നത് തുടരുന്നു. 160 ലധികം തൊഴിലാളികൾക്കായി സൽമാൻ സിറ്റിയിലെ ഒരു ജോലിസ്ഥലത്താണ് വിതരണം നടന്നത്. ബഹ്റൈനിലെ ബൊഹ്റ കമ്മ്യൂണിറ്റിയുടെ സഹായത്തോടെ നടത്തുന്ന ഈ വിതരണം ഇത് ഏഴാം ആഴ്ച പിന്നിടുന്നു . ഇത്തരം പ്രവർത്തനത്തിന്റെ അടിസ്ഥാന ലക്ഷ്യം തൊഴിലാളികളെ കുടിവെള്ളത്തിന്റെ പ്രാധാന്യം പഠിപ്പിക്കുകയും വേനൽക്കാലത്ത് എങ്ങനെ ആരോഗ്യകരമായിരിക്കണമെന്ന് അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ്.
കോവിഡ് -19 സമയത്ത് സുരക്ഷിതമായി തുടരാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് വിശദീകരിക്കുന്ന ഫ്ലൈയറുകൾക്കൊപ്പം ഐസിആർഎഫ് വോളന്റിയർമാർ ഫെയ്സ് മാസ്കുകളും ആൻറി ബാക്ടീരിയൽ സോപ്പുകളും ഇന്നത്തെ വർക്ക് സൈറ്റിൽ വിതരണം ചെയ്ദു .
ഐ.സി.ആർ.എഫ്. തേർസ്റ്റ് ഖൊഞ്ചേഴ്സ് ന്റെ ഈ വേനൽക്കാലത്തെ 8 മുതൽ 10 ആഴ്ച വരെയുള്ള പരിപാടി വേനൽക്കാലത്ത് ഏറ്റവും കഠിനാദ്ഭമായി പുറത്ത് പണിയെടുക്കുന്ന തൊഴിലാളികൾ ഉള്ള തൊഴിൽ ഇടങ്ങളിൽ തുടരാൻ ഉദ്ദേശിക്കുന്നു.
കോവിഡ് പ്രോട്ടോകോൾ പാലിച്ചു സംഘടിപ്പിച്ച പരിപാടിയിൽ ഐ.സി.ആർ.എഫ് തേർസ്റ്റ് ഖൊഞ്ചേഴ്സ് കൺവീനർ സുധീർ തിരുനിലത്ത് കൂടാതെ ഐ.സി.ആർ.എഫ്. വളന്റീർസ് മുരളീകൃഷ്ണൻ , നിഷ രംഗരാജ്, രമൻ പ്രീത്, കൂടാതെ സൈറ്റ് പ്രതിനിധികൾ സ്റ്റീവൻ വോർമാൾഡ് – പ്രോജക്ട് ഡയറക്ടർ, സയ്യിദ് സിയാവുദ്ദീൻ – പ്രോജക്ട് മാനേജർ, രാജേഷ് നൗബത്തുല – എച്ച്എസ്ഇ മാനേജർ എന്നിവരും പങ്കു ചേർന്നു.